നാട്ടുവാര്‍ത്തകള്‍

എയര്‍ഇന്ത്യ വിമാനത്തിന്റെ അപകട കാരണത്തില്‍ ദുരൂഹത തുടരുന്നു; അട്ടിമറി സാധ്യതയും പരിശോധിക്കുന്നു

ആഴ്ചകള്‍ കഴിഞ്ഞിട്ടും എയര്‍ഇന്ത്യ വിമാനത്തിന്റെ അപകട കാരണത്തില്‍ ദുരൂഹത തുടരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിന്റെ അപകടത്തില്‍ അട്ടിമറി നടന്നോ എന്ന പരിശോധനയിലാണ് വിദഗ്ധര്‍. വിമാനത്തിന് പറന്നുപൊങ്ങാന്‍ സാധിക്കാതെ പോയതാണ് അന്വേഷിക്കുന്നത്.

വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടീഷുകാരുള്‍പ്പെടെ 241 പേരടക്കം 260 പേരുടെ ജീവനുകളാണ് നഷ്ടമായത്. വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം താഴെക്കു പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. 40 കാരനായ വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയെങ്കിലും വിവര ശേഖരണം പൂര്‍ത്തിയാക്കാനായിട്ടില്ല. ബ്ലാക്ക്‌ബോക്‌സിനും കേടുപാടുണ്ടായിട്ടുണ്ട്.

അട്ടിമറി ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോല്‍ സ്ഥിരീകരിച്ചു.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇന്ത്യയുടെ എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി മന്ത്രി വ്യക്തമാക്കി. അട്ടിമറി സാധ്യതകളെ കുറിച്ച് ആദ്യം ആരോപണം ഉയര്‍ന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതായി പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. വിമാനത്തിന്റ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിക്കാതിരിക്കുന്നത് അപൂര്‍വ്വമാണ്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions