അസോസിയേഷന്‍

യുക്മ ദേശീയ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ നാലാം തവണയും ചാമ്പ്യന്മാര്‍


ബര്‍മിങ്ഹാം സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്‌ലെ ലെഷര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 'യുക്മ ദേശീയ കായികമേള 2025 'ന് ആവേശോജ്ജ്വലമായ പരിസമാപ്തി. കായിക മത്സരങ്ങളില്‍ 168 പോയിന്റുമായി മിഡ്ലാന്‍ഡ്സ് റീജിയന്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ 128 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയന്‍ റണ്ണറപ്പ് സ്ഥാനവും 79 പോയിന്റോടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അസ്സോസ്സിയേഷന്‍ തലത്തില്‍ 103 പോയിന്റുമായി വാര്‍വിക്ക് ആന്റ് ലമിംങ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ (WALMA) ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍ ആയപ്പോള്‍ 93 പോയിന്റുമായി സൊമര്‍സ്സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ റണ്ണറപ്പും 39 പോയിന്റുമായി ഹള്‍ ഇന്ത്യന്‍ മലയാളി അസ്സോസ്സിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ 09.00 ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്‌ററ് നമ്പറുകള്‍ വിതരണം ചെയ്തു. ചങ്ങനാശ്ശേരി എം എല്‍ എ അഡ്വ. ജോബ് മൈക്കിള്‍ പതാക ഉയര്‍ത്തിക്കൊണ്ടു നാഷണല്‍ കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ലോക മലയാളി സമൂഹത്തിന് മാതൃകയാക്കാവുന്ന തരത്തില്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന യുക്മയുടെ ദേശീയ കായികമേള ഉത്ഘാടനം ചെയ്യുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍, വൈസ് പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി റെയ്‌മോള്‍ നിഥിരി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സെലീന സജീവ്, റീജിയണല്‍ പ്രസിഡന്റുമാരും , നാഷണല്‍ കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും മുന്‍ ചാംപ്യന്‍മാരും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു കൊണ്ട് ആരംഭിച്ച വര്‍ണ്ണശബളമായ മാര്‍ച്ചു പാസ്റ്റിനുശേഷം ദീപശിഖ നാഷണല്‍ പ്രസിഡന്റ് ഏറ്റുവാങ്ങി. കിഡ്‌സ് വിഭാഗത്തിലെ മത്സരങ്ങളോടെ ആരംഭിച്ച കായികമേള വൈകുന്നേരം 6.30 ഓടെ അവസാനിച്ചു.

എല്ലാ റീജിയനുകളില്‍ നിന്നുമായി 400 ല്‍ പരം കായിക താരങ്ങള്‍ പങ്കെടുത്ത കായികമത്സരങ്ങളില്‍ ആദ്യവസാനം കായിക പ്രേമികളുടെ പങ്കാളിത്തവും വിവിധ അസോസിയേഷനുകളില്‍ നിന്നും സഹകരിച്ച വോളന്റിയേഴ്‌സിന്റെ ആത്മാര്‍ത്ഥമായ സഹകരണവും കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീല്‍ഡിലുമായി വിവിധ ഇനങ്ങള്‍ നടത്തികൊണ്ട് മത്സരങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി. യുക്മ ന്യൂസ് എഡിറ്റര്‍ സുജു ജോസഫ്, യുക്മയുടെ സജീവ സാന്നിദ്ധ്യമായ ദേവലാല്‍ സഹദേവന്‍, സൗത്ത് ഈസ്റ്റ് റീജിയന്റെ ട്രഷറര്‍ തേജു മാത്യൂസ് എന്നിവര്‍ ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിച്ചു.

കിഡ്‌സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്റ്റെഫിന്‍ ടിന്റു തമ്പി (SMCA സോമര്‍സെറ്റ്), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇവ്ലിന്‍ മേരി ജെയിംസ് (WALMA വാര്‍വിക്ക്), സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഹ്‌സാന്‍ സജു (CMA കാര്‍ഡിഫ്) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിന്മയി പ്രശാന്ത് (WALMA വാര്‍വിക്ക്), ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേതന്‍ ദേവരാജ് (CMA ക്രൂവ്), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റിയാനാ ജോസഫ് (WALMA, വാര്‍വിക്ക്), സീനിയര്‍ പുരുഷവിഭാഗത്തില്‍ ജോ പോള്‍ സച്ചില്‍ (BMA ബാത്ത്), സാവിയോ സിജോ (സര്‍ഗ്ഗം സ്റ്റീവനേജ്), വനിതാ വിഭാഗത്തില്‍ മീനാക്ഷി രാജേഷ് (LUKA ലൂട്ടന്‍), അഡല്‍റ്റ് പുരുഷ വിഭാഗത്തില്‍ സോബിന്‍ സണ്ണി (CMC ക്രോളി), വനിതാ വിഭാഗത്തില്‍ ടിന്റു മെല്‍വിന്‍ (സര്‍ഗ്ഗം സ്റ്റീവനേജ്), സീനിയര്‍ അഡല്‍റ്റ് പുരുഷവിഭാഗത്തില്‍ അരുണ്‍ തോമസ് (SMCA സോമര്‍സെറ്റ്), വനിതാ വിഭാഗത്തില്‍ വിദ്യ സുമേഷ് (WALMA വാര്‍വിക്ക്), സൂപ്പര്‍ സീനിയര്‍ പുരുഷ വിഭാഗത്തില്‍ അജിത് മഠത്തില്‍ (BMA ബോള്‍ട്ടന്‍), വനിതാ വിഭാഗത്തില്‍ ബിന്‍സി ലിനു (KCA റെഡ്ഡിച്ച്), സിന്ധു ജോസഫ് (LUKA ലൂട്ടന്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

വിജയികള്‍ക്ക് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ,സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

യുക്മ ദേശീയ കായികമേളയില്‍ പങ്കെടുത്ത മുഴുവന്‍ കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഈ കായിക മാമാങ്കം സമയബന്ധിതമായും വിജയകരമായും പൂര്‍ത്തിയാക്കുവാന്‍ സഹകരിച്ച മുഴുവന്‍ യുക്മ നാഷണല്‍ റീജിയണല്‍ ഭാരവാഹികള്‍ക്കും നാഷണല്‍ പ്രസിഡന്റും സെക്രട്ടറിയും നന്ദി അറിയിച്ചു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions