യു.കെ.വാര്‍ത്തകള്‍

കോവിഡ് മഹാമാരി കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു? അന്വേഷണം തുടങ്ങി

കോവിഡ് മഹാമാരി യുകെയിലെ കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു എന്നറിയാനുള്ള അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. മഹാമാരി കാലത്ത് കെയര്‍ ഹോമുകളെ കൈകാര്യം ചെയ്ത രീതി വലിയ പരാജയമായാണ് കരുതുന്നത്. അവിടെ അന്തേവാസികളും ജീവനക്കാരും വലിയ തോതില്‍ ഇരകളായി.

ഇംഗ്ലണ്ടിലും, വെയില്‍സിലും ഏകദേശം 46,000 കെയര്‍ ഹോം അന്തേവാസികളാണ് മരിച്ചത്. 2020 മാര്‍ച്ച് മുതല്‍ 2022 ജനുവരി വരെ കാലയളവിലായിരുന്നു ഇത്. അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും, ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2020 മാര്‍ച്ചില്‍ ആശുപത്രിയിലെ രോഗികളെ തിടുക്കം പിടിച്ച് കെയര്‍ ഹോമുകളിലേക്ക് ഡിസ്ചാര്‍ജ് ചെയ്തത് ഉള്‍പ്പെടെ സംഭവങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ഡിസ്ചാര്‍ജ്ജാണ് കെയര്‍ ഹോമുകളിലേക്ക് വൈറസ് എത്തിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.

ചില കെയര്‍ ഹോമുകളില്‍ രോഗികളെ രക്ഷപ്പെടുത്താന്‍ നില്‍ക്കേണ്ടതില്ലെന്ന നോട്ടീസ് നല്‍കിയതും അന്വേഷണ വിധേയമാകും. പ്രിയപ്പെട്ടവരെ മാസങ്ങളോളം അകറ്റി നിര്‍ത്തിയ സന്ദര്‍ശന നയങ്ങളും ഇതില്‍ പെടും. 2020 ഏപ്രില്‍ 17- ആയതോടെ ദിവസേന കെയര്‍ ഹോമുകളില്‍ 540 പേര്‍ വീതം മരിക്കുന്ന അവസ്ഥയിലായിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions