യു.കെ.വാര്‍ത്തകള്‍

21 മില്യണ്‍ വീടുകള്‍ക്ക് ഇന്ന് മുതല്‍ എനര്‍ജി ബില്ലില്‍ കുറവ് വരും

ഇംഗ്ലണ്ടിലെയും, സ്‌കോട്ട്‌ലാന്‍ഡിലെയും, വെയ്ല്‍സിലെയും 21 മില്യണ്‍ വീടുകള്‍ക്ക് ഇന്ന് മുതല്‍ എനര്‍ജി ബില്ലില്‍ കുറവ് വരും. ഒരു ശരാശരി കുടുംബത്തിന്റെ ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഇന്ന് മുതല്‍ പ്രതിമാസം 11 പൗണ്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. ഓഫ്‌ജെം പ്രഖ്യാപിച്ച പുതിയ പ്രൈസ് ക്യാപിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ 7 ശതമാനം കുറവിനെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴും ഈ വര്‍ഷം അവസാന പാദത്തില്‍ ബില്ലില്‍ വര്‍ദ്ധനവുണ്ടാകുമോ എന്ന ആശങ്കയുണ്ട്.

ഈ കുറഞ്ഞ നിരക്ക് വിന്ററിലും തുടരുമോ എന്ന സംശയമാണ് ഉയരുന്നത്. കുറഞ്ഞ നിരക്കില്‍ ഒരു ഫിക്സ്ഡ് ഡീല്‍ ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലെ എനര്‍ജി നിരക്ക് പ്രവചനാതീതമാണ് എന്നതാണ് ഈ ആശങ്കക്ക് പ്രധാന കാരണം. വരുന്ന ശരത്ക്കാലത്ത് നിരക്കില്‍ വലിയ വ്യത്യാസം വരുമെന്ന് കരുതുന്നില്ലെങ്കിലും മദ്ധ്യപൂര്‍വ്വേഷ്യയിലെ സാഹചര്യങ്ങള്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും മൊത്തവിലയെ സ്വാധീനിച്ചേക്കാം.

എനര്‍ജി കണ്‍സള്‍ട്ടന്‍സി സ്ഥാപനമാായ കോണ്‍വാള്‍ ഇന്‍സൈറ്റ്, ഒക്ടോബറില്‍ വീണ്ടും 1 ശതമാനത്തിന്റെ കുറവ് ഊര്‍ജ്ജവിലയില്‍ ഉണ്ടാകും എന്നാണ് പ്രവചിക്കുന്നത്. ഇത് ഒരു ശരാശരി കുടുംബത്തിന്റെ വാര്‍ഷിക ഊര്‍ജ്ജ ബില്‍ പ്രതിവര്‍ഷം 1,697 പൗണ്ട് ആയി കുറയ്ക്കും. എന്നാല്‍, ഈ പ്രവചനത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് കോണ്‍വാള്‍ തന്നെ പറയുന്നു. ഫിക്സ്ഡ് ഡീല്‍ ആവുമ്പോള്‍ ഈ മാറ്റം ബാധിക്കുകയില്ല. അതുകൊണ്ടാണ് ഏറെ പേര്‍ ഫിക്സ്ഡ് ഡീലിനായി ശ്രമിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions