യു.കെ.വാര്‍ത്തകള്‍

3 മാസത്തിനിടെ രണ്ടു കുരുന്നുകളെ നഷ്ടപ്പെട്ട വേദനയില്‍ സ്വിന്‍ഡനിലെ മലയാളി കുടുംബം

യുകെയിലെ മലയാളികുടുംബത്തില്‍ മൂന്നു മാസത്തിനിടെ രണ്ടാമത്തെ കുട്ടിയുടെ വിയോഗം തീരാവേദനയായി. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകന്റെ മരണം അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന്‍ ഏഴുവയസുകാരനായ ഐഡനാണു യാത്രയായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.

ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു യാത്രയായത്. കുടുംബത്തിന് ആശ്വാസവുമായി മലയാളി സമൂഹം ഒപ്പമുണ്ട്.

ഐഡന്റെ സഹോദരി ഐറിനെ അടക്കിയ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയില്‍ വച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്നും തീയതി പിന്നീട് അറിയിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

2024 മാര്‍ച്ച് 22 നാണ് അമ്മയ്ക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രിത വീസയില്‍ സഹോദരങ്ങളായ അഭിജിത്ത്, ഐറിന്‍ എന്നിവര്‍ക്ക് ഒപ്പം ഐഡന്‍ യുകെയില്‍ എത്തിയത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions