സിനിമ

നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...': മോഹന്‍ലാലിന് വാക്ക് നല്‍കി ജൂഡ് ആന്റണി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് വിസ്മയ മോഹന്‍ലാല്‍. ഇതൊരു നിയോഗമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവച്ച ജൂഡിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി… കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ.

എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു "ആന്റണി -ജൂഡ് " "തുടക്ക"മാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ..'എന്നാണ് ജൂഡ് കുറിച്ചത്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്.

'തുടക്കം' എന്നാണ് സിനിമയുടെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions