യു.കെ.വാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ; കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങള്‍

ലണ്ടന്‍: യുകെയിലെ ഇന്ത്യക്കാര്‍ക്ക് ഇനി നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാകും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുംബൈയില്‍ നിന്ന് മാഞ്ചസ്റ്റ‌റിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു.

മുംബൈ- മാഞ്ചസ്റ്റര്‍ സര്‍വീസ് തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകളുടെ ശ്രേണിയിലേക്കു ഇന്‍ഡിഗോയും എത്തിയിരിക്കുകയാണ്. നോഴ്സ് അറ്റ്ലാറ്റിന്റ് എയര്‍വേയ്സുമായുള്ള വാടക കരാറിന്റെ കീഴിലാണ് പുതിയ സര്‍വീസ്. ആംസ്റ്റര്‍ഡാമിലേക്കുള്ള സര്‍വീസിനും ജൂലൈ 2 മുതല്‍ തുടക്കമായി. ആഗോള തലത്തിലേക്ക് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യുകെ സര്‍വീസ്. ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങി വലിയൊരു വിഭാഗം ഇന്ത്യന്‍ സമൂഹത്തിനു പുതിയ സര്‍വീസ് പ്രയോജനം ചെയ്യും .

ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ 3 ദിവസമാണ് മാഞ്ചസ്റ്ററിലേക്ക് സര്‍വീസ്. മുംബൈയില്‍ നിന്ന് ഇന്‍ഡിഗോയുടെ ബോയിങ് 787-9 ഡ്രീം ലൈനര്‍ ആണ് മാഞ്ചസ്റ്ററിലേക്ക് സര്‍വീസ് നടത്തുന്നത്. ഇക്കോണമിയില്‍ 282, ബിസിനസ് ക്ലാസില്‍ 56 എന്നിങ്ങനെ 2 ക്ലാസുകളിലായാണ് സീറ്റുകള്‍.

ചെക്ക് ഇന്‍ ബാഗേജില്‍ 46 കിലോയും കാബിന്‍ ബാഗേജില്‍ 12 കിലോയും അനുവദിച്ചിട്ടുണ്ട്. ഇതാദ്യമായി കോംപ്ലിമെന്ററിയായി യാത്രക്കാര്‍ക്ക് ഭക്ഷണവും ചായയും കോഫിയുമെല്ലാം വിമാനത്തില്‍ ലഭിക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions