യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററിലെ തെരുവില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജ മരിച്ചു; പ്രതി റിമാന്‍ഡില്‍


ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു. നിള പട്ടേല്‍ (56) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.

നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്.

വിശ്വസ്തയായ സുഹൃത്തും കഠിനാധ്വാനിയുമായിരുന്നു അമ്മയെന്ന് നിള പട്ടേലിന്റെ മകന്‍ ജയ്ദാനും മകള്‍ ഡാനിക്കയും പറഞ്ഞു. " ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, പക്ഷേ ഞങ്ങളുടെ അമ്മ യഥാര്‍ഥത്തില്‍ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയായിരുന്നു അമ്മ. എല്ലായ്പ്പോഴും മറ്റുള്ളവരെ തന്നെക്കാള്‍ അധികമായി പരിഗണിച്ചു. പ്രതിഫലമായി ഒന്നും ചോദിക്കാതെ മറ്റുള്ളവരെ സേവിച്ചു. ക്ഷമ, സ്നേഹം, അചഞ്ചലമായ പിന്തുണ എന്നിവയിലൂടെയാണ് അമ്മ ജീവിച്ചിരുന്നത് - മക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജൂണ്‍ രണ്ടിന് ലെസ്റ്ററിലെ അയ് സ്റ്റോണ്‍ റോഡില്‍ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവരെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions