യു.കെ.വാര്‍ത്തകള്‍

പദ്ധതികള്‍ പിന്‍വലിക്കേണ്ടി വരുന്ന സമ്മര്‍ദത്തില്‍ കോമണ്‍സില്‍ കരഞ്ഞ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്

തന്റെ പദ്ധതികള്‍ പിന്‍വലിക്കേണ്ടി വരുന്ന സമ്മര്‍ദവും സ്വന്തം എംപിമാരുടെ എതിര്‍പ്പും മൂലം കോമണ്‍സില്‍ കണ്ണീര്‍ പൊഴിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ ദുരന്തമായ മിനി ബജറ്റിന് തുല്യമായ അവസ്ഥയെന്ന വിലയിരുത്തലാണ് ഇപ്പോഴത്തേത്. വിപണിയിലും തകര്‍ച്ച നേരിട്ടു. യുകെയുടെ പത്ത് വര്‍ഷത്തെ കടമെടുപ്പ് ചെലവുകള്‍ 4.7 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

സഭയില്‍ ചാന്‍സലര്‍ കരഞ്ഞതോടെ വിപണിയില്‍ പൗണ്ട് ഡോളറിനെതിരെ ഒരു ശതമാനം താഴ്ച്ച രേഖപ്പെടുത്തി 1.36 ഡോളറിന് താഴെയെത്തി. ഇതോടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും റേച്ചല്‍ റീവ്‌സിനെ നീക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഇതുവരെ 'ഇരുമ്പ്' കൊണ്ട് നിര്‍മ്മിച്ച ചാന്‍സലര്‍ എന്ന് സ്വയം അവതിപ്പിച്ച ചാന്‍സലറാണ് ജോലിയിലെ സമ്മര്‍ദങ്ങള്‍ മൂലം കരച്ചിലില്‍ എത്തിയത്.

വികലാംഗ ആനുകൂല്യങ്ങള്‍, വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കിയത് ചാന്‍സലറാണെന്ന് ലേബര്‍ എംപിമാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഈ പദ്ധതികളെല്ലാം വിവാദത്തിലായതോടെ ഉപേക്ഷിക്കേണ്ടിയും വന്നു. ചാന്‍സലര്‍ക്ക് ഇപ്പോഴും പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആവര്‍ത്തിക്കുന്നു. അതേസമയം ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുമായി റീവ്സ് പോരടിച്ചുവെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ബജറ്റില്‍ നികുതികള്‍ ഏര്‍പ്പെടുത്തുമ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടുമ്പോള്‍ ഇതിന്റെ ആഘാതം മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ചാന്‍സലര്‍. പക്ഷെ നിലവിലെ സാമ്പത്തിക സ്ഥിതി ഈ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ഇത് അടുത്ത ബജറ്റില്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകളിലേക്ക് നയിക്കുമെന്നാണ് ആശങ്ക.

  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions