നാട്ടുവാര്‍ത്തകള്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും 60 കഴിഞ്ഞവര്‍ക്കു കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കൂടുന്നു

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ് ഏറ്റവും വലിയ വര്‍ദ്ധന, 3.4%. ലണ്ടനില്‍ 1.8 ശതമാനവും ജനന നിരക്ക് ഉയര്‍ന്നു
ബ്രിട്ടനിലെ യുവാക്കളുടെ ഇടയില്‍ ജനന നിരക്ക് കുറയുമ്പോള്‍ 60 കഴിഞ്ഞവര്‍ക്കു കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കൂടുന്നൂ. ബ്രിട്ടനില്‍ ജനന നിരക്ക് പൊതുവെ ഇപ്പോഴും താഴ്ന്ന നിലയിലാണ്. ഇതില്‍ അല്‍പ്പം ആശ്വാസം നല്‍കി ആദ്യമായി ഇംഗ്ലണ്ടിലും, വെയില്‍സിലും ജനനങ്ങളില്‍ ചെറിയൊരു വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിന് കാരണമായതാകട്ടെ 60 വയസ്സ് കഴിഞ്ഞ പുരുഷന്‍മാരും!

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരമാണ് 2021ന് ശേഷം ആദ്യമായി രാജ്യത്ത് ജനങ്ങള്‍ ഉയര്‍ന്നത്. 2024-ല്‍ 594,677 ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ നിന്നും 0.6% വര്‍ദ്ധന.

എങ്കിലും ചരിത്രപരമായ തോതില്‍ ഈ ജനനങ്ങള്‍ കുറഞ്ഞ നിലയില്‍ തന്നെയാണ്. 1977-ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും താഴ്ന്ന ടോട്ടലാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ താഴേക്ക് പോയിരുന്ന ട്രെന്‍ഡ് ആദ്യമായി മറുഭാഗത്തേക്ക് സഞ്ചരിച്ചത് മാത്രമാണ് ആശ്വാസം.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ് ഏറ്റവും വലിയ വര്‍ദ്ധന, 3.4%. ലണ്ടനില്‍ 1.8 ശതമാനവും ജനന നിരക്ക് ഉയര്‍ന്നു. അതേസമയം 60 കഴിഞ്ഞ പുരുഷന്‍മാര്‍ പിതാക്കന്‍മാരാകുന്നതില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിക്കുന്നു. 14 ശതമാനമാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് പിറവി നല്‍കുന്നത് വര്‍ദ്ധിച്ചത്. ചെറുപ്പക്കാരായ അമ്മമാരും, പിതാക്കന്‍മാരും ഇപ്പോഴും പിന്നില്‍ തന്നെയാണ്. ഇവരുടെ എണ്ണം താഴേക്ക് പോകുകയാണ്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions