ഇമിഗ്രേഷന്‍

ജൂലൈ 22ന് വിദേശ റിക്രൂട്ട്‌മെന്റില്‍ സമ്പൂര്‍ണ്ണ നിരോധനം വരുന്നതോടെ കെയര്‍ മേഖല കടുത്ത ആശങ്കയില്‍

യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച ധവളപത്രം കെയര്‍ മേഖലയെ പിടിച്ചുകുലുക്കാന്‍ പാകത്തിലുള്ളതാണ്. ജൂലൈ 25 മുതല്‍ യുകെ കെയര്‍ മേഖലയില്‍ വിദേശ കെയറര്‍മാരുടെ റിക്രൂട്ട്‌മെന്റ് തടയുന്ന നീക്കമാണ് തിരിച്ചടിയാകുന്നത്.

വിദേശ കെയറര്‍മാര്‍ ഉള്ളപ്പോള്‍ പോലും കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം നേരിട്ടിരുന്നു. ഈ അവസ്ഥയില്‍ റിക്രൂട്ട്‌മെന്റ് വിലക്ക് വരുന്നതോടെ എന്താവും സ്ഥിതി? കെയര്‍ വിസ ഉപയോഗിച്ച് വിദേശികളെ ചൂഷണത്തിന് ഇരയാക്കുന്നതും, കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി ഉപയോഗിച്ചതുമാണ് നിരോധനത്തില്‍ കലാശിച്ചത്.

കൂടാതെ 2020 ഒക്ടോബര്‍ മുതല്‍ ഹെല്‍ത്ത് കെയര്‍ വിസാ റൂട്ടിലെത്തിയ 39,000-ഓളം കെയര്‍ ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. ഈ അവസരത്തിലാണ് കെയര്‍ ജോലിക്കാരെ കണ്ടെത്താന്‍ നിലവില്‍ രാജ്യത്തുള്ള വിദേശ കെയറര്‍മാര്‍ക്ക് റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഒപ്പം ഹെല്‍ത്ത് കെയര്‍ വിസാ സാലറി പരിധി 23,200 പൗണ്ടില്‍ നിന്നും 25,000 പൗണ്ടിലേക്കും ഉയര്‍ത്തും.

നിലവില്‍ യുകെയിലുള്ള കെയറര്‍മാരെ തല്‍ക്കാലം നിയമമാറ്റങ്ങള്‍ ബാധിക്കുന്നില്ല. ഇവരുടെ ജോലിക്കും, വിസ ദീര്‍ഘിപ്പിക്കാനും, അഞ്ച് വര്‍ഷം നിയമപരമായി താമസിച്ചാല്‍ യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കാനും തടസ്സമില്ല.

എന്നാല്‍ എംപ്ലോയര്‍മാര്‍ക്ക് നിയമമാറ്റം കനത്ത വെല്ലുവിളിയാണ് സമ്മാനിക്കുക. സ്വദേശികളെ പരിശീലിപ്പിച്ച് ജോലിക്കെടുക്കുകയെന്നത് കഠിനമാണ്. ഇത് കെയര്‍ ജോലിക്കാരുടെ ക്ഷാമം കടുപ്പിക്കുമെന്നാണ് ആശങ്ക. സ്വദേശി റിക്രൂട്ട്‌മെന്റ് കഠിനമാണെന്ന് 71% എംപ്ലോയേഴ്‌സും വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ ലക്ഷ്യം വര്‍ഷം തോറുമുള്ള കുടിയേറ്റ നിരക്ക് കുറയ്ക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ വീസകള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉയര്‍ത്തുന്നതും ശമ്പള പരിധി വര്‍ധിപ്പിക്കുന്നതും പുതിയ നിയമത്തില്‍ ഉള്‍പ്പെടും. കുറഞ്ഞ തൊഴില്‍ ലഭ്യതയുള്ള ലിസ്റ്റിലുള്ള ജോലികള്‍ ചുരുക്കം ചില മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുമെന്നും ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. കുടിയേറ്റ വിരുദ്ധ വികാരം ഉയര്‍ത്തി രാഷ്ട്രീയ മുന്നേറ്റം നേടുന്ന റിഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച മറ്റ് പാര്‍ട്ടികള്‍ക്ക് സമ്മര്‍ദ്ദമായിരിക്കുകയാണ്.

വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ ഈ മേഖലയിലെ എംപ്ലോയേഴ്‌സ് തങ്ങള്‍ ആഭ്യന്തര റിക്രൂട്ട്‌മെന്റും, സ്‌കില്ലുകളും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും തെളിയിക്കണം. ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രണവിധേയമാക്കാനുള്ള ശക്തമായ നടപടിയാണ് ഇതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പ്രതികരിച്ചു. നെറ്റ് മൈഗ്രേഷന്‍ കുറച്ച് ആഭ്യന്തര പരിശീലനവും, തൊഴില്‍യോഗ്യതകളും മെച്ചപ്പെടുത്തി സാമ്പത്തിക വളര്‍ച്ച സമ്മാനിക്കുകയാണ് ഉദ്ദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions