യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കോവിഡ് പുതിയ വകഭേദം പിടിമുറുക്കുന്നു; ആരോഗ്യ മേഖല കൂടുതല്‍ സമ്മര്‍ദ്ദത്തില്‍

ആരോഗ്യ മേഖല വീണ്ടും സമ്മര്‍ദ്ദത്തിലാക്കി പുതിയ കോവിഡ് വകഭേദം യുകെയിലാകെ വ്യാപകമാകുകയാണ്. പുതിയ കോവിഡ് തരംഗത്തില്‍ ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എക്‌സ് എഫ് ജി എന്ന പേരിലുള്ള കോവിഡ് വൈറസ് മുന്‍ വകഭേദങ്ങളേക്കാള്‍ അതി വ്യാപന ശേഷിയുള്ളതാണ്. മ്യൂട്ടേഷന്‍ കാരണം മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ഇതിന് കഴിയുന്നുണ്ട്. യുകെ ആരോഗ്യ മേഖലയ്ക്ക് ഇതു കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും.

മേയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ പത്തുശതമാനത്തോളം പേരില്‍ വൈറസ് സാന്നിധ്യമുണ്ട്. മൂന്നാഴ്ചയ്ക്ക് പിന്നാലെ ജൂണ്‍ പകുതിയില്‍ ഇത് 40 ശതമാനം കൂടി. ഒമിക്രോണ്‍ വകഭേദത്തിന്റെ പിന്‍ഗാമിയായ സ്ട്രാറ്റസ് വലിയ തോതില്‍ വ്യാപന ശേഷിയുള്ളവയാണ്.

ഒരു വ്യക്തിയെ ഒരേസമയം രണ്ട് വ്യത്യസ്തതരം കോവിഡ് വകഭേദങ്ങള്‍ ബാധിക്കുമ്പോള്‍, അവ സംയോജിച്ചുണ്ടാകുന്ന സങ്കരയിനം വൈറസാണിത്.

വാക്‌സിന്‍ എടുക്കാത്തതിനാല്‍ പലരുടേയും പ്രതിരോധ ശേഷി കുറവാണെന്നതും വ്യാപനത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ മാരക പ്രഹര ശേഷിയുള്ളതായി തെളിവില്ലെന്നും വാക്‌സിനെടുത്താല്‍ രോഗബാധയുടെ അളവ് കുറയ്ക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. വ്യാപന ശേഷി കൂടുതലും പ്രഹര ശേഷി കുറവുമുള്ളതാണ് പുതിയ കോവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ വ്യക്തമാക്കിയിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions