യു.കെ.വാര്‍ത്തകള്‍

ലേബറില്‍ നിന്ന് രാജിവച്ച് മുന്‍ എംപി സാറ സുല്‍ത്താന; കോര്‍ബിനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കും

അധികാരത്തിലെത്തിയതിനു പിന്നാലെ ലേബര്‍ പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ വലിയ തിരിച്ചടിയാവുകയാണ്. ഏറ്റവും ഒടുവിലായി മുന്‍ എംപി സാറാ സുല്‍ത്താന പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവര്‍ഷം അവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കവന്‍ട്രി എംപി സ്ഥാനം അവര്‍ക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയില്‍ സര്‍ക്കാര്‍ സജീവ പങ്കാളിയാണെന്ന് സുല്‍ത്താന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു . വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം, ക്ഷേമ പദ്ധതികളോടുള്ള സര്‍ക്കാരിന്റെ നിലപാട്, ജീവിത ചിലവ് എന്നിവയാണ് തന്റെ പുതിയ പാര്‍ട്ടി സ്ഥാപിക്കാനുള്ള കാരണങ്ങളായി അവര്‍ എടുത്തുകാണിച്ചത്.

നിലവില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കടുത്ത വിമത ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം വെല്‍ഫെയര്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിന് നിരവധി മാറ്റങ്ങള്‍ക്ക് സര്‍ക്കാരിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ജൂലൈ നാലിന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ അന്ന് തന്നെ മുന്‍ എംപിയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം സ്റ്റാര്‍മറിനും സര്‍ക്കാരിനും കടുത്ത തിരിച്ചടിയായി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions