യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വയോധികനെ തല്ലിക്കൊന്ന കേസില്‍ 15 കാരന്റെ ശിക്ഷ പുനഃപ്പരിശോധിക്കുന്നു

നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനായ 80-കാരന്‍ ഭീം കോഹ്‌ലിയെ അകാരണമായി തല്ലിക്കൊന്ന കേസില്‍ 15 കാരന്റെ ശിക്ഷ പുനഃപ്പരിശോധിക്കുന്നു. നരഹത്യ തെളിഞ്ഞിട്ടും 15 വയസ്സുള്ള കൊലയാളിക്ക് വിധിച്ചത് വെറും 7 വര്‍ഷം ജയില്‍ ശിക്ഷയായിരുന്നു. ശിക്ഷ പരിമിതമായി പോയെന്ന വിമര്‍ശനം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വിധി റിവ്യൂ ചെയ്യാന്‍ അപ്പീല്‍ കോടതി തയ്യാറായിരിക്കുകയാണ്.

പ്രായം കുറവായതിനാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ആണ്‍കുട്ടിക്ക് 80-കാരന്‍ ഭീം കോഹ്‌ലിയുടെ നരഹത്യാ കുറ്റത്തില്‍ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. അണ്‍ഡ്യൂളി ലീനിയന്റ് സെന്റന്‍സ് സ്‌കീം പ്രകാരമാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി റിവ്യൂ ചെയ്യുന്നത്.

'ഒരു നിരപരാധിയായ മനുഷ്യന് നേര്‍ക്ക് നടന്ന അതിക്രൂരമായ അക്രമത്തില്‍ സോളിസിറ്റര്‍ ജനറല്‍ ലൂസി റിഗ്ബി കെസി എംപി ഞെട്ടലിലാണ്. ഭീം കോഹ്‌ലിയുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും അവര്‍ അനുശോചനം അറിയിക്കുന്നു. കേസ് വിശദമായി പരിശോധിച്ചതില്‍ നിന്നും 15-കാരന് ലഭിച്ച ശിക്ഷ കോര്‍ട്ട് ഓഫ് അപ്പീലിന് മുന്നില്‍ റഫര്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറല്‍ തീരുമാനിച്ചു. ശിക്ഷ വര്‍ദ്ധിപ്പിക്കണോ, വേണ്ടയോ എന്ന് കോടതി തീരുമാനിക്കും', അറ്റോണി ജനറല്‍ ഓഫീസ് വക്താവ് അറിയിച്ചു.

കുറ്റകൃത്യത്തില്‍ കുറ്റവാളിക്ക് ഒപ്പം നിന്ന 13-കാരിക്ക് കസ്റ്റോഡിയല്‍ ശിക്ഷ നല്‍കാതെ, മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഓര്‍ഡര്‍ മാത്രം നല്‍കി വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ശിക്ഷ കോര്‍ട്ട് ഓഫ് അപ്പീലിന് മുന്നിലെത്തില്ലെന്നാണ് സൂചന.

വയോധികനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ രണ്ട് കുട്ടികളും കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും എതിരായ നരഹത്യാ കുറ്റം കോടതി ശരിവെച്ചു. കോഹ്‌ലിയെ ആണ്‍കുട്ടി വംശീയമായി അധിക്ഷേപിച്ച ശേഷമാണ് അക്രമം നടത്തിയതെന്നും, ചിരിച്ചുകൊണ്ട് കൂട്ടുകാരി ഈ അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്നും കോടതിയില്‍ വ്യക്തമായിരുന്നു. ലെസ്റ്റര്‍ഷയറിലെ പാര്‍ക്കില്‍ വെച്ച് ആയിരുന്നു സംഭവം.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions