സിനിമ

ഏറ്റവും ചെലവേറിയ സിനിമയായി 'രാമായണ'; നായകന്റെ പ്രതിഫലം 75 കോടി, നായികയ്ക്ക് ആറുകോടി മാത്രം!

ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും ചര്‍ച്ചകളില്‍ നിറയുകയാണ് നിതേഷ് തിവാരിയുടെ 'രാമായണ'. റണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമയുടെ ബജറ്റ് സര്‍വകാലറെക്കോഡും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'രാമായണ'യുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്നത്. രണ്ടുഭാഗങ്ങളായിട്ടായിരിക്കും സിനിമയെന്ന് സംവിധായകന്‍ നിതേഷ് തിവാരി നേരത്തെ തന്നെ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 850 മുതല്‍ 900 കോടി വരെയാണ് സിനിമയുടെ നിര്‍മാണച്ചെലവ്. രാമനായി അഭിനയിച്ച റണ്‍ബീര്‍ കപൂറിന് ആദ്യഭാഗത്തിലെ അഭിനയത്തിന് 75 കോടിയാണ് ലഭിക്കുക.

രാവണനായെത്തുന്ന യഷിന് 50 കോടിയാണ്. ഏറ്റവും കൗതുകകരമായ വസ്തുത, നായിക സീതയായെത്തുന്ന സായ് പല്ലവിക്ക് ആറുകോടി മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ്.
സിനിമയിലെ യുദ്ധരംഗങ്ങള്‍ കോള്‍ഡിനേറ്റ് ചെയ്തിരിക്കുന്നത് ഹോളിവുഡിലെ പ്രമുഖരായ ടെറി നോട്ടറി, ഗയ് നോറിസ് എന്നിവര്‍ ചേര്‍ന്നാണ്.

എ.ആര്‍.റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

2026 ദീപാവലിയോടനുബന്ധിച്ചായിരിക്കും സിനിമ റിലീസാവുന്നത്. യഷ്, സണ്ണി ഡിയോള്‍, രാകുല്‍ പ്രീത് സിങ്, വിവേക് ഒബ്‌റോയ്, കാജല്‍ അഗര്‍വാള്‍ എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സണ്ണി ഡിയോള്‍ ആണ് ഹനുമാന്റെ വേഷത്തിലെത്തുന്നത്.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions