യു.കെ.വാര്‍ത്തകള്‍

ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം

നിരവധി ലൈംഗീക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം തടവ്. നവരൂപ് സിങ് (24) എന്ന യുവാവിനെയാണ് ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. പ്രതി കുറഞ്ഞത് 14 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഇയാള്‍ക്കെതിരെ പീഡനം, പീഡന ശ്രമം തുടങ്ങിയ കേസുകളും അനുമതിയില്ലാതെ ആയുധം കൈവശംവച്ചതിനും കേസുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. ഫോറന്‍സിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സാക്ഷി മൊഴികള്‍ എല്ലാം പ്രതിയ്‌ക്കെതിരായ ശക്തമായ തെളിവുകളായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പ്രതിക്കെതിരെ കേസ് അന്വേഷണം തുടങ്ങിയത്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു അന്വേഷണം.

പാര്‍ക്കിലെത്തിയ യുവതിയെ കളിതോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസ് മണിക്കൂറുകളോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കവേ മറ്റൊരു പാര്‍ട്ടില്‍ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇരു കേസിലും ബന്ധം തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions