യു.കെ.വാര്‍ത്തകള്‍

പിതാവ് കരള്‍ പകുത്തു നല്‍കിയിട്ടും വിധി കൊച്ചു റൊണാവിനോടും കുടുംബത്തോടും ക്രൂരത കാട്ടി

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ റൊണാവ് പോളിന്റെ (11) വിയോഗത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് മലയാളി സമൂഹം. പിതാവ് കരള്‍ പകുത്തു നല്‍കിയിട്ടും വിധി ഈ കുരുന്നിനോടും കുടുംബത്തോടും ക്രൂരത കാട്ടി. വ്യാഴാഴ്ച വൈകീട്ട് നാലിന് ബര്‍മ്മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് റൊണാവ് പോളിന്റെ മരണം സംഭവിച്ചത്. നോര്‍ത്താംപ്ടണിലെ നഴ്‌സ് ദമ്പതികളായ ഡോണ്‍ കെ പൗലോസ് ,ടീന എന്നിവരുടെ മൂത്ത മകനാണ്.

യുകെയില്‍ ജനിച്ച റൊണാവിന് ജന്മനാ കരള്‍ രോഗമുണ്ടായിരുന്നു. പിതാവ് കരള്‍ പകുത്തു നല്‍കിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ തുടര്‍ ചികിത്സ നടന്നുവരികയായിരുന്നു.

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണഅ പിതാവ് ഡോണ്‍. മാതാവ് ടീന ഡോണ്‍ തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ വീടു വച്ചു താമസിക്കുന്നത് അങ്കമാലിയിലാണ്. ഇരുവരും നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്.

സഹോദരങ്ങള്‍ ; ആരവ്, നിലവ്. റൊണാവിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനായുള്ള നടപടികള്‍ നടന്നുവരികയാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions