യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് കളമൊരുങ്ങുന്നു; ; ആശങ്കയില്‍ എന്‍എച്ച്എസും, ഹെല്‍ത്ത് സെക്രട്ടറിയും

വലിയ ശമ്പളവര്‍ധന ആവശ്യപ്പെട്ട് എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്. ഇന്ന് അവസാനിക്കുന്ന ബാലറ്റിംഗിന്റെ ഫലം ചൊവ്വാഴ്ചയോടെ പുറത്തുവരുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 2008 മുതല്‍ നഷ്ടമായ ശമ്പളത്തിന്റെ മൂല്യം തിരികെ കിട്ടണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരുടെ ആവശ്യം. 29% ശമ്പളവര്‍ധനയാണ് ആവശ്യപ്പെടുന്നത്.

ഡോക്ടര്‍മാര്‍ വീണ്ടും സമരങ്ങളെ അനുകൂലിച്ചാല്‍ 2029ന് മുന്‍പ് എന്‍എച്ച്എസില്‍ ആശുപത്രി ചികിത്സയ്ക്കുള്ള ബാക്ക്‌ലോഗ് വെട്ടിക്കുറയ്ക്കാനും, 18 ആഴ്ചത്തെ കാത്തിരിപ്പ് സമയം തിരികെ എത്തിക്കാനുമുള്ള ശ്രമങ്ങളെ തകിടംമറിക്കും. ഡോക്ടര്‍മാര്‍ സമരത്തിന് അനുകൂലമായി നീങ്ങുമെന്നത് ആശങ്കപ്പെടുത്തുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമ്മതിക്കുന്നു.

തുടര്‍ച്ചയായ പ്രതിഷേധങ്ങളും, സമരങ്ങളും റദ്ദാക്കലുകളും താങ്ങാന്‍ കഴിയില്ലെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ഇനിയൊരു സമരം തങ്ങള്‍ ആഗ്രഹിക്കുന്നില്ലന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടൈമര്‍ പറഞ്ഞു. ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും റദ്ദാകുമ്പോള്‍ രോഗികള്‍ വേദനയിലും, രോഷത്തിലുമാകും. ശമ്പളത്തിനായി സമരം നടത്തുന്നത് ബുദ്ധിമുട്ടിക്കും, മോര്‍ട്ടൈമര്‍ വ്യക്തമാക്കി.

മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് 44 ദിവസത്തോളം റസിഡന്റ് ഡോക്ടര്‍മാര്‍ സമരം ചെയ്തിരുന്നു. എന്നാല്‍ ലേബര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ 22% ശമ്പളവര്‍ധന അനുവദിച്ച് വെസ് സ്ട്രീറ്റിംഗ് വിഷയത്തില്‍ പരിഹാരം കണ്ടു. ഇക്കുറി 5.4% വര്‍ധനവാണ് നിര്‍ദ്ദേശിച്ചത്. ഇതില്‍ തൃപ്തിയില്ലാതെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ 55,000 റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ സമരത്തിന് അനുമതി തേടി ബാലറ്റിംഗ് നടത്തിയത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions