യു.കെ.വാര്‍ത്തകള്‍

തൊഴില്‍ സ്ഥലത്തെ പീഡനങ്ങളും വിവേചനവും തടയാന്‍ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലില്‍ വ്യവസ്ഥ വരും

തൊഴില്‍ സ്ഥലത്തെ പീഡനങ്ങളും വിവേചനവും തടയുകയും ജോലിസ്ഥലം സുരക്ഷിതവും സന്തോഷവും നല്‍കുന്നത് ലക്ഷ്യമിട്ടു പുതിയ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ വരുന്നു. ജോലിക്ക് കയറുമ്പോള്‍ ഒപ്പിട്ട് നല്‍കുന്ന നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ ജീവനക്കാരെ ബ്ലാക്ക് മെയില്‍ ചെയ്യാതിരിക്കുന്നതിനും നടപടി ഉണ്ടാവും. തൊഴിലിടം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന രീതി മാറ്റുകയാണ് ലക്‌ഷ്യം.

യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക കാര്യങ്ങളെ കുറിച്ച് രഹസ്യം പാലിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെങ്കിലും നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ ഉപയോഗിച്ചാണ് ഇരകളെ പല സ്ഥാപനങ്ങളും നിശബ്ദരാക്കുന്നത്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ഹാര്‍വി വെയിന്‍സ്റ്റെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ എഗ്രിമെന്റുകളുടെ ബലത്തിലാണ് ജീവനക്കാരെ വര്‍ഷങ്ങളോളം പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ശേഷം ഇത് പുറത്തുപറയുന്നതില്‍ നിന്നും തടഞ്ഞത്.

എന്നാല്‍ തൊഴിലിടങ്ങള്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ഇടങ്ങളാകണമെന്ന് തിരിച്ചറിഞ്ഞ് ഇരകള്‍ നിശബ്ദമായി സഹിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് തടയിടാന്‍ ഗവണ്‍മെന്റ് പുതിയ നീക്കം നടത്തുകയാണ്. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഈ പീഡനം അവസാനിപ്പിക്കാനാണ് ഗവണ്‍മെന്റ് ഒരുങ്ങുന്നത്.

പീഡനങ്ങളും, വിവേചനവും നേരിട്ട ജീവനക്കാര്‍ക്ക് ഇത് നിശബ്ദം സഹിക്കേണ്ടി വരുന്നതിന് പിന്നിലെ പ്രധാന കാരണം എന്‍ഡിഎകളാണ്. എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലില്‍ എന്‍ഡിഎകള്‍ നിയമവിരുദ്ധമാക്കാനുള്ള സെക്ഷന്‍ കൂടി ഉള്‍പ്പെടുത്താനാണ് ലേബര്‍ നിര്‍ദ്ദേശം. ഇതുവഴി ജീവനക്കാര്‍ക്ക് തങ്ങള്‍ നേരിട്ട അപമാനങ്ങള്‍ തുറന്നുപറയാന്‍ വഴിയൊരുങ്ങും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions