യു.കെ.വാര്‍ത്തകള്‍

ചെറിയ പിഴ ശിക്ഷയില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ ശുപാര്‍ശ; വിമര്‍ശനം

കോടതിയും ജയിലിലും ഒഴിവാക്കി ചെറിയ പിഴ ശിക്ഷയില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ ഉള്ള ശുപാര്‍ശയ്‌ക്കെതിരെ വിമര്‍ശനം.മുന്‍ ഹൈക്കോടതി ജഡ്ജി സര്‍ ബ്രിയാന്‍ ലെവെസണിന്റെ നേതൃത്വത്തിലുള്ള പുനരവലോകന സമിതി മോഷണം, മയക്കുമരുന്ന് വില്‍പ്പന, ക്രമ സമാധാന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കോടതിയ്ക്ക് പുറത്ത് പരിഹാരമുണ്ടാക്കി പിഴ അടപ്പിക്കല്‍ ഉള്‍പ്പെടെ നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ചെറിയ ശിക്ഷകളും നല്‍കാം, പേരു പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടേക്കില്ലഎന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കുറ്റസമ്മതം നടത്തുന്ന കുറ്റവാളികള്‍ക്ക് മൂന്നിലൊന്ന് ഇളവു നല്‍കുന്നതും നിര്‍ദ്ദേശത്തിലുണ്ട്. ഫലത്തില്‍ തടവുശിക്ഷയുടെ അഞ്ചിലൊന്നു മാത്രം ഇനി അനുഭവിച്ചാല്‍ മതിയാകും.

കോടതിയിലെ കേസുകളുടെ എണ്ണം കുറയ്ക്കലും ജയില്‍ നിറയുന്ന സാഹചര്യം ഒഴിവാക്കലുമാണ് ലക്‌ഷ്യം. കെട്ടികിടക്കുന്ന കേസുകളില്‍ പരിഹാരം ഉണ്ടാകണമെന്നും കുറ്റവാളികള്‍ക്ക് നല്‍കുന്ന ഇളവുകള്‍ തിരിച്ചടിയാകുമെന്നും വിമര്‍ശകര്‍ പറയുന്നു.

ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന ക്രിമിനലുകള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ സുഖജീവിതം നയിക്കുകയാണെന്ന് പ്രിസണ്‍സ് വാച്ച്‌ഡോഗ് ചൂണ്ടിക്കാണിച്ചു. മയക്കുമരുന്ന് ഇവര്‍ക്ക് അനായാസം ലഭ്യമാകുന്നു, ഇത് ഉപയോഗിച്ച് കിറുങ്ങി ഇരിക്കുന്ന കുറ്റവാളികള്‍ പകല്‍ സമയം മുഴുവന്‍ ടിവി കണ്ട് ഇരുപ്പാണെന്നും റിവ്യൂ കണ്ടെത്തി.

ക്രിമിനല്‍ സംഘങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ജയിലുകളിലേക്ക് മയക്കുമരുന്ന് മാത്രമല്ല, ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്നതായാണ് വിവരം. ജനലുകള്‍ക്ക് അരികിലേക്ക് വരെ ഇവ എത്തിപ്പെടുന്നു. ആപ്പുകള്‍ ഉപയോഗിച്ച് ലൊക്കേഷന്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘങ്ങളുടെ പാക്ക് ഡ്രോപ്പിംഗ്.

ഇത്തരം ക്രിമിനലുകളെ ചെല്ലുംചെലവും കൊടുത്ത് ജയിലുകളില്‍ പാര്‍പ്പിക്കാന്‍ പ്രതിവര്‍ഷം 57,000 പൗണ്ടാണ് ചെലവ് വരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല സെല്ലുകളിലും ഇവര്‍ ദിവസേന 22 മണിക്കൂര്‍ വരെ മയക്കുമരുന്ന് ഉപയോഗിച്ച് ടിവി കണ്ടും സമയം ചെലവിടുന്നു.

കഴിഞ്ഞ വര്‍ഷം ജയിലുകളില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ജീവനക്കാര്‍ക്കും, സഹതടവുകാര്‍ക്കും എതിരായ ഗുരുതര അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions