യു.കെ.വാര്‍ത്തകള്‍

നിയമങ്ങള്‍ മാറുന്നു; ബിന്‍ ബോക്‌സ് കൈകാര്യം ചെയ്യുമ്പോള്‍ ഇനി ശ്രദ്ധിക്കേണ്ടത്

ഇംഗ്ലണ്ടിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. പുതിയ നിയമമനുസരിച്ച് കുടുംബങ്ങള്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കേണ്ടത് ആണ്. അടുത്ത ഏപ്രില്‍ മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഭക്ഷണ മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും പ്രതിവാരം ശേഖരിക്കുന്നത് വ്യത്യസ്ത ദിവസങ്ങളിലായിരിക്കും.

പുതിയ നിയമമനുസരിച്ച് വീടുകളും സ്ഥാപനങ്ങളും റീസൈക്ലിംഗ് ചെയ്യാന്‍ കഴിയാത്ത ഭക്ഷ്യാവശിഷ്ടങ്ങളും ഉദ്യാനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ശേഖരിക്കാന്‍ ഒരു പ്രത്യേക കൂട കരുതേണ്ടതായി വരും. അതുപോലെ നനവില്ലാത്ത, റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയ്ക്കായി മറ്റൊരു കൂടയും കരുതണം. ഇതിനായി ബിന്‍, ബാഗ്, അതല്ലെങ്കില്‍ സ്റ്റാക്കബിള്‍ ബോക്സുകള്‍ എന്നിവ ഉപയോഗിക്കാം.

റീസൈക്ലിംഗ് പ്രക്രിയ കൂടുതല്‍ ലളിതവത്ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണിത്. എന്നിരുന്നാലും, ഓരോ പ്രദേശത്തേയും സാഹചര്യങ്ങളും മറ്റും പരിഗണിച്ച് മാലിന്യ ശേഖരണത്തിന് അനുയോജ്യമായ മാതൃക സ്വീകരിക്കാന്‍ തദ്ദേശ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ ഇംഗ്ലണ്ടില്‍, റീസൈക്ലിംഗ് ചെയ്യാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങളുടെ പട്ടിക ഏകീകരിക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions