യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍; ലിസ്റ്റില്‍ മുന്നൂറോളം കുട്ടികളും


യുകെയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവയവദാതാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് അവയവം സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റ് കാത്തിരിപ്പ് പട്ടിക പ്രകാരം 8000-ലേറെ പേരാണ് കാത്തിരിക്കുന്നത്. ഇതില്‍ ഏകദേശം 300 കുട്ടികളും ഉള്‍പ്പെടുന്നു. അവയവം ആവശ്യമുള്ള മറ്റൊരു 4000 പേര്‍ പട്ടികയ്ക്ക് പുറത്തുണ്ട്. രോഗബാധ വര്‍ദ്ധിച്ചതും, ഓപ്പറേഷന് എത്താന്‍ കഴിയാത്തതും മൂലം ഇത്രയേറെ പേര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തത്. ഇതോടെ ഏകദേശം 12,000 പേര്‍ ദുരവസ്ഥയിലാണെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് നടത്തിയ ട്രാന്‍സ്പ്ലാന്റുകളുടെ എണ്ണം കുറവായിരുന്നു. ഇതേ സമയത്ത് അവയവം ദാനം ചെയ്തവരുടെ എണ്ണത്തിലും കുറവ് നേരിട്ടു. സ്ഥിതി അതീവ ഗുരുതരമാണെന്ന് എന്‍എച്ച്എസ്ബിടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

2024/25 വര്‍ഷത്തില്‍ 4583 രോഗികളിലാണ് ട്രാന്‍സ്പ്ലാന്റ് നടത്തിയത്. 2023/24 വര്‍ഷത്തെ 4651 പേരില്‍ നിന്നും 2 ശതമാനമാണ് കുറവ്. ദാതാക്കളുടെ എണ്ണത്തില്‍ നാടകീയമായ ഇടിവാണ് നേരിട്ടത്. 2024/25 വര്‍ഷം 1403 പേരാണ് അവയദാനം നടത്താന്‍ തയ്യാറായത്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 7 ശതമാനം കുറവാണിത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions