യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിനെ മുള്‍മുനയിലാക്കി 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

ലേബര്‍ സര്‍ക്കാരിനും എന്‍എച്ച്എസിനും കനത്ത തിരിച്ചടി നല്‍കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് തീയതി പ്രഖ്യാപിച്ചു. 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും രണ്ടാഴ്ച അകലെ പണിമുടക്കുമെന്ന് അറിയിച്ചതോടെ ഗവണ്‍മെന്റ് പ്രതിസന്ധിയിലായി. എന്‍എച്ച്എസിനെ സ്വന്തം കാലില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ വെള്ളത്തിലാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നു.

അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടപടി അന്യായമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. ജൂലൈ 25 രാവിലെ 7 മുതല്‍ തങ്ങള്‍ പണിമുടക്കുമെന്ന് മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാരെന്ന് വിളിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. 29 ശതമാനം ശമ്പളവര്‍ദ്ധന കിട്ടണമെന്നാണ് ആവശ്യം.

എന്നാല്‍ ഈ പിടിവാശിയില്‍ 200,000 അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ശമ്പളവര്‍ദ്ധന വിഷയത്തില്‍ വിലപേശലിന് തയ്യാറല്ലെന്നാണ് സ്ട്രീറ്റിംഗ് ആവര്‍ത്തിക്കുന്നത്. സമരം ചെയ്യാനുള്ള തിടുക്കം ഒഴിവാക്കി, റസിഡന്റ് ഡോക്ടര്‍മാര്‍ സേവനം മെച്ചപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറാകുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

'ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു ട്രേഡ് യൂണിയനും അംഗങ്ങള്‍ 28.9 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ട് അടിയന്തരമായി സമരം പ്രഖ്യാപിച്ചിട്ടില്ല. ബിഎംഎ റസിഡന്റ് ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സമരത്തെ അനുകൂലിച്ചിട്ടുമില്ല. ഇത് അന്യായമാണ്. എന്‍എച്ച്എസ് തിരിച്ചുവരവ് ഞാണിന്മേല്‍ തൂങ്ങുകയാണ്', ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

ലേബര്‍ തങ്ങളുടെ 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രോഗികളെ ദുരിതത്തിലാക്കാന്‍ ഡോക്ടര്‍മാരുടെ നടപടി വരുന്നത്. ലേബര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ധന അനുവദിച്ച ശേഷമാണ് ഈ വര്‍ഷവും വന്‍ ഓഫര്‍ ആവശ്യപ്പെടുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions