യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് നിയമങ്ങളുടെ കാഠിന്യം കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നേട്ടം

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ബ്രിട്ടീഷ് ഭവനവിപണിയില്‍ ഇറങ്ങാന്‍ അവസരം ഒരുക്കി മോര്‍ട്ട്‌ഗേജ് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നയങ്ങളുടെ കടുപ്പം കുറയ്ക്കുന്നത് വഴി 36,000-ലേറെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നാണ് നയനിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

യുകെ കേന്ദ്ര ബാങ്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും കൂടുതല്‍ ഉയര്‍ന്ന ലോണ്‍-ടു-ഇന്‍കം (എല്‍ടിഐ) മോര്‍ട്ട്‌ഗേജുകള്‍ അനുവദിക്കാന്‍ കഴിയും. ഇത് പ്രകാരം കടമെടുക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 4.5 ഇരട്ടിയ്ക്ക് തുല്യമോ, അതിലേറെ മൂല്യത്തിലോ ലോണ്‍ അനുവദിക്കാന്‍ കഴിയും.

ഉയര്‍ന്ന എല്‍ടിഐ ലോണുകള്‍ സാധാരണമായി അപകടം പിടിച്ചതാണെന്നാണ് കരുതുന്നത്. എന്നിരുന്നാലും മിക്ക ബാങ്കുകളും വ്യക്തിപരമായ ക്യാപ്പുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ബാങ്ക് പറയുന്നു. ഇതുമൂലം കടമെടുപ്പുകാര്‍ പ്രതീക്ഷിക്കുന്നതിലും കുറച്ച് മാത്രമാണ് കിട്ടുന്നത്.

ആദ്യമായി വീട് വാങ്ങുന്ന ആയിരക്കണക്കിന് പേര്‍ക്ക് മാറ്റങ്ങളുടെ ഗുണം ലഭിക്കുമെന്ന് പ്രുഡെന്‍ഷ്യല്‍ റെഗുലേഷന്‍ അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സാം വുഡ്‌സ് വ്യക്തമാക്കി. ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും തങ്ങളുടെ കണക്കില്‍ ഉയര്‍ന്ന എല്‍ടിഐ മോര്‍ട്ട്‌ഗേജുകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. യുകെയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന ഇത്തരം ലോണികളുടെ ശതമാനം 15 കടക്കരുതെന്ന് മാത്രമാണ് പ്രധാന നിബന്ധന.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions