യു.കെ.വാര്‍ത്തകള്‍

14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന ടോറി നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക്

ലേബറിനും ടോറികള്‍ക്കും വലിയ ഭീഷണിയായി റീഫോം യുകെയുടെ കുതിപ്പ്. പ്രവര്‍ത്തകരും നേതാക്കളും അവിടേയ്ക്കു ഒഴുകുന്നതാണ് കാഴ്ച. 14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക് ചേക്കേറുന്നതാണ് ഏറ്റവും പുതിയ വിശേഷം.

റീഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അതുപോലെ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെയ്ക്ക് ബെറി റിഫോം യുകെ പാര്‍ട്ടിയിലേക്ക് കൂറുമാറിയിരിക്കുകയാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ള വലിയ തിരിച്ചടിയാണിത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് ഇപ്പോള്‍ റീഫോം യുകെയിലേക്ക് പോയിരിക്കുന്നത്.

ബ്രിട്ടനിലെ ജനങ്ങളെ തന്റെ പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്നും അതിനോട് യോജിപ്പില്ലെന്നും യുകെ സര്‍ക്കാര്‍ അടുത്ത തവണ റീഫോം യുകെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജെയ്ക്ക് ബെറി തുറന്നടിച്ചു.

20 വര്‍ഷമായി ലേബറും കണ്‍സര്‍വേറ്റീവും രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. ജെയ്ക്ക് ബെറി 25 വര്‍ഷമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മെമ്പറും 14 വര്‍ഷമായി എംപിയുമാണ്.

അടുത്തിടെ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് റീഫോം യുകെ നടത്തിയത്. കൂടുതല്‍ പേര്‍ റീഫോം യുകെ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions