യു.കെ.വാര്‍ത്തകള്‍

അനധികൃത ജോലിക്കാരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ റെയ്ഡ്; നിരവധി ഇന്ത്യക്കാര്‍ അറസ്റ്റില്‍

യുകെയില്‍ അനധികൃതമായി ജോലി നോക്കുന്നവരെ കണ്ടെത്താനുള്ള ഇമിഗ്രേഷന്‍ റെയ്ഡില്‍ നിരവധി സൈറ്റുകളില്‍ നിന്നായി ഇന്ത്യക്കാരായ തൊഴിലാളികള്‍ പിടിയില്‍. ഇന്ത്യന്‍ ബില്‍ഡര്‍മാരുടെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ നടന്ന റെയ്ഡിലാണ് വ്യാപക അറസ്റ്റ്.

സര്‍ക്കാരിന്റെ ധനസഹായത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്ന സൈറ്റുകളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്.

അനധികൃതമായി ജോലി നല്‍കിയെന്ന് കണ്ടെത്തിയാല്‍ ഒരു തൊഴിലാളികള്‍ക്ക് 60000 പൗണ്ടുവീതം സ്ഥാപനം പിഴ നല്‍കേണ്ടിവരും. ഭാവിയില്‍ കരാര്‍ ഏറ്റെടുക്കുന്നതില്‍ അയോഗ്യതയുമുണ്ടാകും. ചില സാഹചര്യത്തില്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.

തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികള്‍ക്ക് നിയമപരമായി ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്.

കഴിഞ്ഞാഴ്ച റെയ്ഡില്‍ 20 ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. ഇതില്‍ 16 പേര്‍ വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവരായിരുന്നു. ഒരാള്‍ അനധികൃതമായി ബ്രിട്ടനിലെത്തിയ വ്യക്തിയും. മറ്റൊരാള്‍ ഒളിവില്‍ കഴിയുന്ന വ്യക്തിയും ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തിയ രണ്ടുപേരും ഉള്‍പ്പെടുന്നു. രാജ്യത്തുടനീളം വ്യാപക റെയ്ഡ് തുടരുകയാണ് ഇമിഗ്രേഷന്‍ വിഭാഗം.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions