യു.കെ.വാര്‍ത്തകള്‍

പണിമുടക്ക് പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി

ഈ മാസം 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി. ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ അമ്പരപ്പിക്കുന്ന ഓഫര്‍ വെച്ച് ആണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വിലപേശല്‍ . സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു വമ്പന്‍ ശമ്പളവര്‍ധന നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ വെസ് സ്ട്രീറ്റിംഗിന് ഇതിന് പകരമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ടാഴ്ച മാത്രം സമയം നല്‍കി സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ഓപ്ഷന്‍ മുന്നോട്ട് വെച്ചത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ ജൂലൈ 25 രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം 5.4% ശമ്പളവര്‍ധന ഓഫര്‍ ചെയ്‌തെങ്കിലും തങ്ങള്‍ക്ക് 29.2 ശതമാനം വര്‍ദ്ധന വേണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരുടെ ആവശ്യം.

ഡോക്ടര്‍മാരുടെ ആവശ്യം ന്യായീകരണമില്ലാത്തതും, ദുരന്തവുമാണെന്ന് സ്ട്രീറ്റിംഗ് പണിമുടക്കിനെ അപലപിക്കവെ കോമണ്‍സില്‍ വ്യക്തമാക്കി. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ഇത് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് വര്‍ഷമായി പൊതുമേഖലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ആസ്വദിക്കുന്ന ഡോക്ടര്‍മാര്‍ മറ്റ് ജോലിക്കാര്‍ നേരിടുന്ന അവസ്ഥ കാണുന്നില്ലെന്നും കുറ്റപ്പെടുത്തി.

എന്നാല്‍ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്ന ഓഫറുമായി ഹെല്‍ത്ത് സെക്രട്ടറി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ബിഎംഎ പെന്‍ഷന്‍സ് കമ്മിറ്റി ചെയര്‍ ഡോ. വിശാല്‍ ശര്‍മ്മ പറഞ്ഞു. ഇത്തരമൊരു ഓഫറുമായി വന്നാല്‍ പൂര്‍ണ്ണമായും തള്ളും, അദ്ദേഹം വ്യക്തമാക്കി. ടോറി ഭരണകാലത്ത് ഈ ഡോക്ടര്‍മാരുടെ സമരങ്ങളെ ഇളക്കിവിട്ടതിന് പിന്നില്‍ ലേബറാണെന്ന് ആരോപണമുണ്ടായിരുന്നു.

അതിനിടെ, നഴ്‌സുമാരും സമരനടപടിയില്‍ ബാലറ്റിംഗ് ആരംഭിച്ചു. ഇതോടെ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട് വീണ്ടും വര്‍ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions