യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മുന്‍പില്‍ പങ്കാളിയുടെ കണ്മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു

ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മുന്‍പില്‍ പങ്കാളിയുടെ കണ്മുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നൈറ്റ്‌സ്ബ്രിഡ്ജിലെ ഹാര്‍വി നിക്കോള്‍സ് ഹോട്ടലിന് മുന്‍പില്‍ വെച്ച് ആണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവിനെ തന്റെ പങ്കാളി നോക്കി നില്‍ക്കെ കുത്തി കൊലപ്പെടുത്തിയത്.

സെന്‍ട്രല്‍ ലണ്ടനിലെ പ്രശസ്തമായ ഡിപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്തുള്ള ഹോട്ടലിന് മുന്നില്‍ വെച്ച് ബ്ലൂ സ്റ്റീവന്‍സ് എന്ന 26 കാരനാണ് കുത്തേറ്റത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന വാച്ച് മോഷ്ടിക്കുന്നതിനായിരുന്നു കൊലപാതകം എന്നതുള്‍പ്പടെ വിവിധ സംശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബുധനാഴ്ച രാത്രി നടന്ന ഈ കേസ് പോലീസ് അന്വേഷിക്കുന്നത്. ആസൂത്രണം ചെയ്തുകൊണ്ടുള്ള കൊലപാതകമാവാം ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

തന്റെ കാമുകിക്ക് ഒപ്പം അത്താഴം കഴിക്കുവാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു സ്റ്റീവെന്‍സ്. അപ്പോഴാണ് മുഖംമൂടി ധരിച്ചെത്തിയ കൊലപാതകി ഇയാളെ ആക്രമിച്ചത്. കത്തിക്കുത്തുകളും കൊള്ളയും നിയന്ത്രിക്കാന്‍ പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം നടന്നത്.

അത്താഴം കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു മുഖംമൂടിയണിഞ്ഞെത്തിയ അക്രമി കുത്തിയതെന്ന് പങ്കാളി പറയുന്നു. പിന്നീട് കൈയ്യിലെ വിലകൂടിയ റോളക്സ് വാച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നും പങ്കാളി പറഞ്ഞു. എന്നാല്‍, മൃതദേഹത്തില്‍ വാച്ച് ഉണ്ടായിരുന്നതിനാല്‍ മോഷണം നടന്നിട്ടില്ല എന്ന് പോലീസ് ഉറപ്പിക്കുകയാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions