യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കും; മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍

ഇംഗ്ലീഷ് ചാനല്‍ കടന്നു ചെറു ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ചിലരെ ഫ്രാന്‍സിലെക്ക് തിരിച്ചയക്കുമ്പോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്ന് യുകെയും സ്വീകരിക്കും.

സംസ്ഥാന സന്ദര്‍ശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളില്‍ ചാനല്‍ കടക്കാനുള്ള ശ്രമങ്ങള്‍ ഈ പദ്ധതിയിലൂടെ തടയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ആഴ്ചയില്‍ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കണക്ക് സ്ഥിരീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

മനുഷ്യകടത്തുകാര്‍ക്ക് തിരിച്ചടിയാകും പുതിയ കരാര്‍. 2018 മുതല്‍ 170000 ല്‍ അധികം ആളുകള്‍ ചെറിയ ബോട്ടുകളില്‍ യുകെയിലെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതു റെക്കോര്‍ഡ് നിലവാരത്തിലെത്തി. 2025 ലെ ആദ്യ ആറു മാസങ്ങളില്‍ 20000 പേര്‍ ആണ് യുകെയില്‍ അനധികൃതമായി എത്തിയത്.

കുടിയേറ്റം തടയാന്‍ ഇരു രാജ്യങ്ങളും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. പരിശോധന കൂടുതല്‍ കര്‍ശനമാക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions