നാട്ടുവാര്‍ത്തകള്‍

ജാനകി വിവാദം: ഇന്ത്യയിലെ ആണ്‍- പെണ്‍ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടു വിവരാവകാശ അപേക്ഷ

സെന്‍സര്‍ ബോര്‍ഡിന്റെ പക്കലുള്ള ഇന്ത്യയിലെ- ആണ്‍ ദൈവങ്ങളുടെയും പെണ്‍ ദൈവങ്ങളുടെയും പട്ടിക ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് ഈ അപേക്ഷയ്ക്ക് പിന്നില്‍. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നതെന്ന് ഹരീഷ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

തുടങ്ങാനിരിക്കുന്ന തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തന്റെ സിനിമയില്‍ ലൈംഗിക അക്രണത്തിന് വിധേയയാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തിരഞ്ഞെടുക്കേണ്ടത് ഉണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലന്‍ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും, നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെയും ഇവ ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ വിവരങ്ങള്‍ തേടുന്നതെന്നും അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരിനെചൊല്ലി സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ തടസങ്ങള്‍ കോടതി കയറിയതിന് പിന്നാലെയാണ് ഹരീഷ് വാസുദേവന്റെ നീക്കം. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാന്‍ ബോര്‍ഡ് മുന്‍കൈ എടുത്തില്ലെങ്കില്‍ ലിസ്റ്റ് കിട്ടുമ്പോള്‍ താന്‍ പ്രസിദ്ധീകരിക്കാമെന്നും ഹരീഷ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions