നാട്ടുവാര്‍ത്തകള്‍

ബിജെപിക്ക് പുതിയ ടീം; രമേശും ശോഭയും, ഷോണും നേതൃത്വത്തിലേക്ക്, മുരളീധര പക്ഷത്തിനെ വെട്ടി

തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നാലുപേരാണ് ജനറല്‍ സെക്രട്ടറിമാര്‍. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ഷോണ്‍ ജോര്‍ജ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ന്‍, സി സദാനന്ദന്‍, അഡ്വ. പി സുധീര്‍, സി കൃഷ്‌ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്‌ണന്‍, ഡോ.അബ്ദുള്‍ സലാം, കെ. സോമന്‍, അഡ്വ.കെ കെ അനീഷ്കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ കൃഷ്ണദാസ് .

അശോകന്‍ കുളനട, കെ രഞ്ജിത്, രേണു സുരേഷ്, വി വി രാജേഷ്, അഡ്വ: പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം വി ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി ശ്യാംരാജ്, എംപി അഞ്ജന രഞ്ജിത്ത് എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരാണ്. സംസ്ഥാന ട്രഷററായി അഡ്വക്കേറ്റ് ഈ കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. ജയരാജ് കൈമള്‍ ആണ് ഓഫീസ് സെക്രട്ടറി.

അഭിജിത്ത് ആര്‍ നായര്‍ സോഷ്യല്‍ മീഡിയ കണ്‍വീനറും ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ വക്താവും, സന്ദീപ് സോമനാഥ് മീഡിയ കണ്‍വീനറും, അഡ്വക്കേറ്റ് വി കെ സജീവന്‍ സംസ്ഥാന കോഡിനേറ്ററുമായി നിയോഗിക്കപ്പെട്ടു. വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions