യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമീപം കത്തിയാക്രമണം; 24 കാരന്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു. നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തായിരുന്നു അക്രമം. സംഭവം നടന്നയുടനെ ഇരയായ 24 വയസുകാരന് അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും അയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാരോ അതിഥികളോ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കള്‍ പറഞ്ഞു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര ഷോപ്പിംഗിനും, ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വസതികള്‍ക്കും, ഹാരോഡ്‌സ്, ഹൈഡ് പാര്‍ക്ക് പോലുള്ള ലാന്‍ഡ്‌മാര്‍ക്കുകള്‍ക്കും പേരുകേട്ടതാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions