യു.കെ.വാര്‍ത്തകള്‍

റേച്ചല്‍ റീവ്‌സിന് തിരിച്ചടിയായി ജിഡിപി തുടര്‍ച്ചയായ രണ്ടാം മാസവും താഴ്ന്നു; പലിശ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദം

തുടര്‍ച്ചയായ രണ്ടാം മാസവും ബ്രിട്ടന്റെ ജിഡിപി നിരക്ക് താഴ്ന്നതായി സ്ഥിരീകരിച്ച് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. ഏപ്രില്‍ മാസത്തില്‍ 0.3 ശതമാനം ചുരുങ്ങിയ ജിഡിപി മേയ് മാസത്തില്‍ 0.1 ശതമാനം താഴുകയാണ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി വളര്‍ച്ച കുറയുന്നത് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പരിശ്രമങ്ങള്‍ക്ക് കനത്ത ആഘാതമാണ്.

ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സമ്മര്‍ദം ഉയരുകയാണ്. തൊഴില്‍ വിപണി ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്ക് സമ്മര്‍ദം നേരിടുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

യുകെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം സംബന്ധിച്ച് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ജിഡിപി കണക്കുകളെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഇംഗ്ലണ്ട് & വെയില്‍സ് ഇക്കണോമിക്‌സ് ഡയറക്ടര്‍ സുരെന്‍ തിരു ചൂണ്ടിക്കാണിച്ചു. യുകെ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജ്ജം നഷ്ടമായ നിലയിലാണ്, ആഗസ്റ്റില്‍ പലിശ നിരക്ക് കുറയ്ക്കാതെ മറ്റ് മാര്‍ഗ്ഗമില്ല, പണപ്പെരുപ്പം ഉയരുമ്പോഴും ഇത് ഒഴിവാക്കാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിപണികളും അടുത്ത യോഗത്തില്‍ പലിശകള്‍ 4 ശതമാനത്തിലേക്ക് കുറയാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. നിലവില്‍ 4.25 ശതമാനത്തിലാണ് ബേസ് റേറ്റ്. വര്‍ഷത്തിന്റെ അവസാനത്തോടെ പലിശ 3.75 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. മോര്‍ട്ട്‌ഗേജുകാര്‍ ഉള്‍പ്പെടെ കടമെടുത്തവര്‍ക്ക് ഈയൊരു മാറ്റം ആശ്വാസകരമാകും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions