നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോളിന് ജൂലൈ 18-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികള്‍ അന്ത്യ യാത്രാമൊഴിയേകും. അന്നേ ദിവസം രാവിലെ 8:30 മുതല്‍ 10. 30 വരെ സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനം നടക്കുന്നത്. തുടര്‍ന്ന് 11 മണിക്ക് കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരിയില്‍ മൃത സംസ്കാരം നടക്കും.
പൊതുദര്‍ശനവും മൃതസംസ്കാരവും നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിശദമായ മേല്‍വിലാസം താഴെ കൊടുത്തിരിക്കുന്നു.
സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ച്, ഡസ്റ്റണ്‍ 28 പെവെറില്‍ റോഡ്, നോര്‍ത്താംപ്ടണ്‍ NN5 6JW
കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരി,
ഹാര്‍ബറോ റോഡ് നോര്‍ത്ത് ബൗട്ടണ്‍, നോര്‍ത്താംപ്ടണ്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, NN2 8LU
റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്ക് റൈസ്, നോര്‍ത്താംപ്ടണ്‍, NN2 8UE
ബര്‍മ്മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് റൊണാവ് പോളിന്റെ മരണം സംഭവിച്ചത്. നോര്‍ത്താംപ്ടണിലെ നഴ്‌സ് ദമ്പതികളായ ഡോണ്‍ കെ പൗലോസ് ,ടീന എന്നിവരുടെ മൂത്ത മകനാണ്.
യുകെയില്‍ ജനിച്ച റൊണാവിന് ജന്മനാ കരള്‍ രോഗമുണ്ടായിരുന്നു. പിതാവ് കരള്‍ പകുത്തു നല്‍കിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ തുടര്‍ ചികിത്സ നടന്നുവരികയായിരുന്നു.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണഅ പിതാവ് ഡോണ്‍. മാതാവ് ടീന ഡോണ്‍ തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ വീടു വച്ചു താമസിക്കുന്നത് അങ്കമാലിയിലാണ്. ഇരുവരും നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്.
സഹോദരങ്ങള്‍ ; ആരവ്, നിലവ്.