യു.കെ.വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരന്‍ പഞ്ചാബില്‍ കാറിടിച്ചു മരിച്ചു

ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനായ ബ്രിട്ടീഷുകാരന് സ്വദേശമായ ഇന്ത്യയിലെത്തിയപ്പോള്‍ ജീവഹാനി. 114-ാം വയസിലാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബ്രിട്ടീഷ് അത്‌ലറ്റ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

മാരത്തണ്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായമേറിയ അത്‌ലറ്റായി കരുതുന്ന ഫൗജാ സിംഗ് ജന്മദേശമായ പഞ്ചാബിലെ ബീസ് പിന്ദ് ഗ്രാമത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. ഫൗജാ സിംഗ് ഈ പരുക്കുകള്‍ക്ക് കീഴടങ്ങിയതായി ലണ്ടന്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റണ്ണിംഗ് ക്ലബും, ചാരിറ്റിയുമായ സിഖ്‌സ് ഇന്‍ ദി സിറ്റി സ്ഥിരീകരിച്ചു. ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നേട്ടങ്ങളുടെയും ആഘോഷമാക്കുമെന്ന് ക്ലബ് അറിയിച്ചു.

വീട്ടിലേക്കുള്ള വഴിയില്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ക്ലബിലെ സിംഗിന്റെ കോച്ച് കൂടിയായ ഹര്‍മന്ദര്‍ സിംഗ് സ്ഥിരീകരിച്ചു. 1992 മുതല്‍ ഇല്‍ഫോര്‍ഡില്‍ താമസിച്ചിരുന്ന ഫൗജാ സിംഗ് പ്രായത്തിന്റെ അവശതകള്‍ മറന്ന് പല മാരത്തണ്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. 100 വയസ്സ് കടന്നതിന് ശേഷവും മാരത്തണ്‍ ഓടാന്‍ തയ്യാറായിക്കൊണ്ട് നിരവധി അത്‌ലറ്റുകള്‍ക്ക് അദ്ദേഹം പ്രചോദനമായി.

ഒളിംപിക്‌സ് വെബ്‌സൈറ്റില്‍ സിംഗിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബില്‍ 1911-ലാണ് അദ്ദേഹത്തിന്റെ ജനനം. കര്‍ഷക കുടുംബത്തിലെ നാല് കുട്ടികളില്‍ ഇളയവനായിരുന്നു. അഞ്ച് വയസ്സ് വരെ ശോഷിച്ച, ദുര്‍ബലമായ കാലുകള്‍ മൂലം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഭാര്യയുടെ മരണശേഷമാണ് മകനോടൊപ്പം സിംഗ് ഈസ്റ്റ് ലണ്ടനിലെത്തുന്നത്. 89-ാം വയസ്സ് വരെ അദ്ദേഹം ഓട്ടം തുടങ്ങിയിരുന്നില്ല. തന്റെ ആദ്യ മാരത്തണ്‍ ആറ് മണിക്കൂര്‍, 54 മിനിറ്റില്‍ പൂര്‍ത്തിയാക്കി അദ്ദേഹം ദേശീയശ്രദ്ധ നേടി. ഔദ്യോഗികമായി ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ ഗിന്നസ് റെക്കോര്‍ഡില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  • പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions