യു.കെ.വാര്‍ത്തകള്‍

ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ രാജ്യത്ത് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നതായി കണക്കുകള്‍

നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ തങ്ങളുടെ പ്രയത്‌നം കൊണ്ട് ബ്രിട്ടനില്‍ സവിശേഷമായ സ്ഥാനം കെട്ടിപ്പടുക്കുമ്പോള്‍ അഭയാര്‍ത്ഥികളായും നിയമ വിരുദ്ധമായും എത്തുന്ന ഒരു വിഭാഗം കുടിയേറ്റക്കാര്‍ക്ക് പേര് ദോഷം കേള്‍പ്പിക്കുന്നു. രാജ്യത്ത് എത്തുന്ന ഇക്കൂട്ടര്‍ കഷ്ടപ്പെടാനും, വിയര്‍പ്പൊഴുക്കാനും തയാറാകാതെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ആണ് ശ്രമിക്കുന്നത്. അതിനായി സൗജന്യമായി ലഭിക്കുന്ന നികുതിപ്പണം പറ്റി സസുഖം ജീവിക്കുന്നവരുടെ എണ്ണം ഒരു മില്ല്യണിലേറെ വരുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടി ജീവിക്കുന്ന ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ ഉണ്ടെന്ന കണക്ക് ഞെട്ടലാണ് സമ്മാനിക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലിയില്ലെന്നതും സ്ഥിതി വഷളാക്കുന്നു. 2022-ല്‍ 883,470 പേരാണ് ബെനഫിറ്റുകളില്‍ ജീവിച്ചതെങ്കില്‍ കഴിഞ്ഞ മാസം ഇത് 1.26 മില്ല്യണിലേക്കാണ് വര്‍ദ്ധിച്ചത്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ഭൂരിപക്ഷം കുടിയേറ്റക്കാര്‍ക്കും ജോലിയില്ലെന്നത് മുന്നോട്ട് പോകുമ്പോള്‍ പ്രതിസന്ധിയാകുമെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷം എംപിമാരുടെ സമ്മര്‍ഗത്തിന് വഴങ്ങിയാണ് ആദ്യമായി ഇമിഗ്രേഷന്‍ പദവിയുള്ള ആളുകള്‍ നേടുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ കണക്കുകള്‍ പുറത്തുവിടുന്നത്.

ബെനഫിറ്റുകള്‍ കൈപ്പറ്റുന്നത് അഞ്ചില്‍ നാല് പേരും, ഏകദേശം 83.6%, ബ്രിട്ടീഷ്, ഐറിഷ്, ഇമിഗ്രേഷന്‍ വിലക്കുകളില്ലാതെ യുകെയില്‍ ജീവിക്കുകയോ, ജോലി ചെയ്യുന്നരോ ആണെന്നും കണക്കുകള്‍ പറയുന്നു. ഇയു സെറ്റില്‍മെന്റ് സ്‌കീം വഴി യുകെയില്‍ താമസിക്കുന്നവരാണ് രണ്ടാമത്തെ വലിയ വിഭാഗം. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടിയ 2.7% പേരും ബെനഫിറ്റ് കൈപ്പറ്റുന്നു. 1.5% അഭയാര്‍ത്ഥികളും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions