ചരമം

ലണ്ടനിലെ ആന്റണി മാത്യുവിന് 22ന് മലയാളി സമൂഹം വിടയേകും

യുകെയിലെ ആദ്യകാല കുടിയേറ്റ മലയാളിയും സീറോ മലബാര്‍ സഭയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ആന്റണി മാത്യു(61)വിന് ജൂലൈ 22ന് വിടയേകും. രാവിലെ പത്തു മണിയ്ക്ക് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാ സാലെറ്റ് ചര്‍ച്ചില്‍ പൊതുദര്‍ശനവും 10.30ന് വിശുദ്ധ കുര്‍ബ്ബാനയും ഫ്യൂണറല്‍ സര്‍വ്വീസുകളും തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ഈസ്റ്റ്ബ്രൂക്കെന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും മകനാണ് ആന്റണി മാത്യു.

സീറോ മലബാര്‍ സഭയിലും വിവിധ സംഘടനകളിലും മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വാ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പറും ലണ്ടനിലെ സെന്റ് മോണിക്ക മിഷന്‍ കുടുംബാംഗവും ഗായകസംഘം കോഡിനേറ്ററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

2005 മുതല്‍ ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തീക്ഷ്ണമതിയായ സഭാ സ്നേഹിയായിരുന്നു. ഭാര്യ ഡെന്‍സി ആന്റണി, വേഴപ്ര സ്രാമ്പിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ഡെറിക് ആന്റണി, ആല്‍വിന്‍ ആന്റണി. സഹോദരങ്ങള്‍: റീസമ്മ ചെറിയാന്‍, മറിയമ്മ ആന്റണി, പരേതരായ ജോര്‍ജ് മാത്യു, ജോസ് മാത്യു.


പൊതുദര്‍ശനവും ശുശ്രൂഷകളും നടക്കുന്ന ദേവാലയത്തിന്റെ വിലാസം

Our Lady of La Salette Church, Rainham, RM13 8SR

സെമിത്തേരിയുടെ വിലാസം

Eastbrookend Cemetery, The Chase, Dagenham Road, Rush Green, Dagenham, RM10 7DR

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions