സിനിമ

ആമിര്‍ അലിയായി പൃഥ്വിരാജ്, വൈശാഖ് ചിത്രം ഖലീഫയ്ക്ക് തുടക്കം

പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന 'ഖലീഫ' സിനിമയ്ക്ക് തുടക്കമായി. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പൃഥ്വിയെ നായകനാക്കിയുളള ഖലീഫ ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് ആറിനാണ് ആരംഭിക്കുക. ലണ്ടനും പ്രധാന ലൊക്കേഷനാണ്.

ആമിര്‍ അലി എന്ന കഥാപാത്രമായാണ് ഖലീഫയില്‍ പൃഥ്വിരാജ് എത്തുക. 'പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സാരി​ഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജേക്ക്സ് ബിജോയ് സം​ഗീതം ഒരുക്കുന്നു. സത്യന്‍ സൂര്യന്‍ ഛായാ​ഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു.

2022ല്‍ പ്രഖ്യാപിച്ച സിനിമയാണ് ഖലീഫ. പിന്നാലെ 2024ല്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുത്തി. ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബായ്), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിങ്. ‍

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions