സിനിമ

ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് നിഷ സാരം​ഗ്

ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഷ സാരം​ഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. ഉപ്പും മുളകും സമയത്ത് തന്നെ സിനിമകളിലൂടെയും നിഷ സാരംഗ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. 1999 തൊട്ട് അഭിനയരം​ഗത്തുണ്ട് നിഷ സാരം​ഗ്. അതേസമയം തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടി.

'അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ് താന്‍. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങള്‍ ചിലര്‍ പറയുമ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് നിഷ സാരം​ഗ് പറഞ്ഞു. ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്‌നീഷ്യന്‍ കമ്മീഷന്‍ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ പ്രതികരിച്ചു'.

'അയാള്‍ ഒരു സുഖമില്ലാത്തയാള്‍ ആയിരുന്നു. ഒരാള്‍ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടര്‍ച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു', നടി കൂട്ടിച്ചേര്‍ത്തു

'1999 തൊട്ട് താന്‍ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വര്‍ഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും നിഷ സാരം​ഗ് അഭിമുഖത്തില്‍ പറഞ്ഞു. ആ അഭിമാനം ഉള്ളിടത്തോളം കാലം തനിക്ക് ആരുടേയും മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയില്ലെന്നും' താരം വ്യക്തമാക്കി.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions