യു.കെ.വാര്‍ത്തകള്‍

സ്റ്റേറ്റ് പെന്‍ഷന്റെ വലുപ്പം കുറയും, ജോലി ചെയ്യുന്നവര്‍ക്ക് കനത്ത തിരിച്ചടി- റിവ്യൂ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ സെക്രട്ടറി



ബ്രിട്ടനില്‍ ജോലി ചെയ്യുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി സ്റ്റേറ്റ് പെന്‍ഷന്റെ വലുപ്പം കുറയും. കൂടാതെ അത് ലഭിക്കാനായി കൂടുതല്‍ കാലം ജോലി ചെയ്യേണ്ടി വരികയും ചെയ്യുമെന്നതാണ് അവസ്ഥ.

വെല്‍ഫെയര്‍ സെക്രട്ടറി ലിസ് കെന്‍ഡാല്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം സംബന്ധിച്ച് പുതിയ റിവ്യൂ പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ കാലം ജോലി ചെയ്യേണ്ടി വരുമെന്ന ആശങ്ക ശക്തമാകുന്നത്. 2028 ആകുന്നതോടെ പെന്‍ഷന്‍ പ്രായം 67-ലേക്ക് എത്തും. എന്നാല്‍ നിലവില്‍ പെന്‍ഷന് നല്‍കുന്ന 'ട്രിപ്പിള്‍ ലോക്ക്' നിലനിര്‍ത്തിയാല്‍ പ്രായം ഏതാനും ദശകത്തിനുള്ളില്‍ 74-ലേക്ക് ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.

സിസ്റ്റം സുസ്ഥിരമായി നിലനിര്‍ത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള വഴിതുറക്കുകയാണ് വെല്‍ഫെയര്‍ സെക്രട്ടറി ചെയ്തിരിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതിനാല്‍ പ്രൈവറ്റ് പെന്‍ഷന്‍ പോട്ടുകളില്‍ പണം സേവ് ചെയ്യുന്നതില്‍ നിന്നും ആളുകള്‍ തടയപ്പെടുകയാണെന്നും കെന്‍ഡാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭാവിയില്‍ വിരമിക്കുന്നവര്‍ ഇന്നത്തേക്കാള്‍ ദാരിദ്ര്യത്തിലായിരിക്കുമെന്നും, അത് ഒഴിവാക്കുവാനുമാണ് ശ്രമമെന്നും കെന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു. 2027-ല്‍ നടത്തേണ്ട റിവ്യൂവാണ് രണ്ട് വര്‍ഷം നേരത്തെയാക്കിയത്. ട്രിപ്പിള്‍ ലോക്ക് പ്രകാരം ഓരോ വര്‍ഷവും സ്‌റ്റേറ്റ് പെന്‍ഷന്‍ ചുരുങ്ങിയത് 2.5 ശതമാനം വര്‍ദ്ധിക്കും. ഇത് ഗവണ്‍മെന്റിന് മൂന്നിരട്ടി ചെലവ് വരുത്തുന്നുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions