യു.കെ.വാര്‍ത്തകള്‍

വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസ സമരത്തിനിറങ്ങാന്‍ ഡോക്ടര്‍മാര്‍; രോഗികള്‍ക്ക് അപകടം നേരിടുമെന്ന് മുന്നറിയിപ്പ്


വലിയ ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള അഞ്ച് ദിവസത്തെ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെ ആരംഭിക്കും. പണിമുടക്ക് തടയാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഹെല്‍ത്ത് സെക്രട്ടറിയുടെ ഓഫറുകളൊന്നും തങ്ങളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും സമരകാലത്തും സേവനങ്ങള്‍ തുടരുമെന്ന് അറിയിച്ചിട്ടുള്ള എന്‍എച്ച്എസ് ഇംഗ്ലണ്ട് രോഗികള്‍ സഹായം തേടാന്‍ മടിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 7 മുതല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിന് തുടക്കം കുറിയ്ക്കും. എന്നാല്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ എന്‍എച്ച്എസ് പരിചരണത്തിനായി മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിക്കുന്നു. പരിചരണത്തില്‍ തടസ്സങ്ങള്‍ കുറയ്ക്കാനും, ജീവന്‍രക്ഷാ പരിചരണം തുടരാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അന്‍പതിനായിരത്തോളം റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കുചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ആരെല്ലാം പണിമുടക്ക് ദിനത്തില്‍ ഹാജരാകില്ലെന്ന് മുന്‍കൂട്ടി അറിയിക്കേണ്ടെന്ന് ബിഎംഎ ഉപദേശിച്ചിട്ടുള്ളതിനാല്‍ എന്‍എച്ച്എസിന്റെ തയ്യാറെടുപ്പുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

സാധ്യമായാല്‍ പതിവ് ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും തുടര്‍ന്നും ലഭ്യമാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി ആശുപത്രി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികള്‍ക്ക് അപകടമെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രം ഇത് ഒഴിവാക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ റസിഡന്റ് ഡോക്ടറുടെ അഭാവത്തില്‍ സാധാരണ നിലയില്‍ തുടരുന്നത് അപകടമായി മാറുമെന്ന് ബിഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം സമരത്തില്‍ ജിപി സര്‍ജറികള്‍ തുറന്ന് പ്രവര്‍ത്തിക്കും. അടിയന്തര പരിചരണവും, എ&ഇയും സമരദിനങ്ങളിലും ലഭ്യമായിരിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions