ഇമിഗ്രേഷന്‍

അനധികൃത തൊഴിലാളികളെ പൊക്കാന്‍ ഇനി ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്

അനധികൃതമായി യു കെയില്‍ എത്തുകയും ജോലി ചെയ്യാന്‍ നിയമപരമായ അനുമതി ഇല്ലാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കു കയറുകയും ചെയ്ത അനധികൃത തൊഴിലാളികളെ പിടികൂടുന്നതിനു ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്.

അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങള്‍ വിവിധ ഭക്ഷണ വിതരണ കമ്പനികളുമായി പങ്കുവയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഡെലിവെറൂ, ജസ്റ്റ് ഈറ്റ്, ഊബര്‍ ഈറ്റ് തുടങ്ങിയ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും. അതോടൊപ്പം അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്ക്, ഡെലിവറി റൈഡര്‍മാര്‍ അവരുടെ അക്കൗണ്ട് പങ്ക് വയ്ക്കുന്നത് നിര്‍ത്തലാക്കാനും സാധിക്കും.

യു കെയില്‍ എത്തി ആദ്യ 12 മാസക്കാലമോ അല്ലെങ്കില്‍ അവരുടെ അഭയാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നത് വരെയോ യുകെയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥികളില്‍ ചിലര്‍ ഈ ആപ്പുകള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ മാസം, റൈഡര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കുന്നതിനും, അവര്‍ക്ക് നിയമപരമായി യു കെയില്‍ ജോലി ചെയ്യാനുള്ള അവകാശമുണ്ടോ എന്ന് പരിശോധിക്കുന്നതിനും തയ്യാറാണെന്ന് ഭക്ഷണ വിതരണ കമ്പനികള്‍ അറിയിച്ചിരുന്നു.

ഈ നടപടി മൂലം ആയിരക്കണക്കിന് റൈഡര്‍മാരെ ഭക്ഷണ വിതരണ കമ്പനികള്‍ ഒഴിവാക്കിയതായും ഹോം ഓഫീസ് അറിയിച്ചു. അനധികൃതമായി ജോലി ചെയ്യുന്നത് വ്യാപാരത്തിന്റെ സത്യസന്ധത ഇല്ലാതെയാക്കുമെന്നും, അവശരായവരെ ചൂഷണത്തിനു വിധേയമാക്കുമെന്നും പറഞ്ഞ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍, ഇത് സംഘടിത കുടിയേറ്റ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഡാറ്റ ഭക്ഷണ വിതരണ കമ്പനികളുമായി പങ്കുവയ്ക്കുക വഴി ഇത് വലിയൊരു പരിധി വരെ ഒഴിവാക്കാന്‍ കഴിയുമെന്നും അവര്‍ അറിയിച്ചു.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions