യു.കെ.വാര്‍ത്തകള്‍

കുട്ടികളെ ഫോണിലൂടേയും കമ്പ്യൂട്ടറിലൂടേയും ഭീകരസംഘടനകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കും ; ജാഗ്രത വേണമെന്ന് യുകെ സെക്യൂരിറ്റി ഏജന്‍സി

അവധിക്കാലമെത്തിയതോടെ കുട്ടികള്‍ ഫോണിലും കമ്പ്യൂട്ടറുകളിലും എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി പരിശോധിക്കണം എന്ന് യുകെ സെക്യൂരിറ്റി ഏജന്‍സി. കുട്ടികളെ സ്വാധീനിക്കാന്‍ ഭീകരതയെ അനുകൂലിക്കുന്നവര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനകള്‍ കുട്ടികളെ ഓണ്‍ലൈന്‍ സ്വാധീനിക്കാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

മാതാപിതാക്കള്‍ ജാഗ്രത തുടരണമെന്ന് കൗണ്ടര്‍ ടെററിസം പൊലീസിങ്, എം15, നാഷണല്‍ ക്രൈം ഏജന്‍സികള്‍ സംയുക്തമായി പ്രസ്താവന ഇറക്കിയത്.

ഫോണിലൂടെയും ഓണ്‍ലൈനിലൂടെയും കുട്ടികള്‍ അപകടത്തിലായേക്കും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആവശ്യമായ സോഫ്റ്റ്വയറുകളും കുട്ടികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസഭ്യ ചിത്രങ്ങളും തീവ്രവാദ ഉള്ളടക്കവും ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളില്‍ കുട്ടികള്‍ കയറുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ പരിശോധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

നല്ല ഉള്ളടക്കമുള്ള സൈറ്റുകള്‍ ഉപയോഗിക്കാന്‍കുട്ടികളെ പ്രേരിപ്പിക്കണം. പ്രായം കുറഞ്ഞ കുറ്റവാളികളുടെ എണ്ണം കൂടുന്നത് ഓണ്‍ലൈന്‍ ഉപയോഗത്തിലൂടെയാണെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെസോഷ്യല്‍മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുകയാണ് സര്‍ക്കാര്‍.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions