സിനിമ

ഫഹദ് ഫാസില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിര്‍ത്തിയിട്ട് ഒരു വര്‍ഷം; ഭാവിയില്‍ കിട്ടണമെങ്കില്‍ ഇ-മെയില്‍ മാത്രം!

മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലൊന്നും ആക്ടീവല്ലാത്ത താരമാണ് ഫഹദ് ഫാസില്‍. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നും കീപാഡ് ഫോണ്‍ മാത്രമാണ് കയ്യിലുളളതെന്നും നടന്‍ മുന്‍പേ തുറന്നുപറഞ്ഞിട്ടുളളതാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഭാര്യ നസ്രിയയാണ് നോക്കാറുളളതെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ കൂടുതല്‍ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് നോക്കുന്നതെന്നും പറയുകയാണ് ഫഹദ്.

കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് ഫഹദ് പറയുന്നു. ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണമെന്നാണ്. വാട്ട്‌സ്ആപ്പും ഉപയോഗിക്കാറില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല താന്‍ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാല്‍ അതില്ലാതെ എങ്ങനെ സമയം കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാന്‍ നോക്കുന്നത്', ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ നിന്നും പുതിയ ട്രെന്‍ഡുകളില്‍ നിന്നും അകല്‍ച്ച പാലിച്ചാല്‍ പുതിയ ജെന്‍സീ തലമുറയ്ക്ക് താന്‍ അന്യനാകില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല താന്‍ എന്ന് മോശം സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ മാത്രമാവും ഞാന്‍ അവര്‍ക്ക് അന്യനാകുക, നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം ഞാന്‍ അവര്‍ക്ക് അന്യനാകില്ല എന്നും ഫഹദ് വ്യക്തമാക്കി.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions