യു.കെ.വാര്‍ത്തകള്‍

വ്യാപാര കരാര്‍ ഒപ്പിട്ട ശേഷം ചാള്‍സ് രാജാവ് -മോദി കൂടിക്കാഴ്ച; വൃക്ഷത്തൈ സമ്മാനിച്ചു

യുകെയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതിന് ശേഷം, ചാള്‍സ് രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാന്‍ഡ്രിംഗ്ഹാമില്‍ വച്ച് ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലെ 'അമ്മയ്‌ക്കൊരു മരം' പദ്ധതിയുടെ ഭാഗമായി രാജാവിന് മോദി വൃക്ഷത്തൈയാണ് സമ്മാനമായി നല്‍കിയത്. ഇന്ത്യയില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ് ‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി.

ഏറെ സന്തോഷത്തോടെ വൃക്ഷത്തൈ സ്വീകരിച്ച രാജാവ് ഈ ശരത്ക്കാലത്ത് മരം അമ്മയായ എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി നട്ടുപിടിപ്പിക്കും. ചാള്‍സ് മൂന്നാമന്‍ രാജാവുമായി വളരെ നല്ല കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യ- ബ്രിട്ടന്‍ ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

ചര്‍ച്ചയില്‍ വിദ്യാഭ്യാസം, യോഗ, ആയുര്‍വേദം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സംസാരിച്ചുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

ചെക്കേഴ്‌സില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആണ് മോദി രാജാവിനെ സന്ദര്‍ശിച്ചത്. നോര്‍ഫോക്കിലെ തന്റെ സ്വകാര്യ എസ്റ്റേറ്റില്‍ മോദിയ്ക്കായി രാജാവ് ആതിഥേയത്വം വഹിച്ചു.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions