യു.കെ.വാര്‍ത്തകള്‍

രോഗികള്‍ക്ക് ദുരിതം സമ്മാനിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ 5 ദിന പണിമുടക്ക് ഇന്ന്മുതല്‍


രോഗികള്‍ക്കും എന്‍എച്ച്എസിനും ദുരിതം സമ്മാനിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ 5 ദിന പണിമുടക്ക് ഇന്ന്മുതല്‍. എന്‍എച്ച്എസിലെ നിലവിലെ പ്രതിസന്ധി മനസിലാക്കണമെന്നും ഈ സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധന നടപ്പാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

അതിനിടെ യൂണിയനുകളും കര്‍ശന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്നു മുതല്‍ നീളുന്ന സമരം ജനങ്ങളെ സാരമായി ബാധിക്കുമെന്നുറപ്പാണ്. 50000 ഡോക്ടര്‍മാര്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകുമോ എന്ന് സംശയമാണ്.

ഡോക്ടര്‍മാരുടെ തീരുമാനത്തില്‍ ജനം പ്രതിഷേധത്തിലാണെന്ന് സര്‍ക്കാര്‍ പറയുന്നു.രോഗികള്‍ക്ക് വലിയ ദുരിതമാകുമിതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ചര്‍ച്ച സമയത്ത് നല്ല അഭിപ്രായം പങ്കുവയ്ക്കുന്നവര്‍ ചര്‍ച്ചയ്ക്ക് ശേഷം നിലപാടുകള്‍ മാറ്റുകയാണെന്ന് യൂണഇയനെ വിമര്‍ശിച്ച് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

ഇനിയൊരു ശമ്പള വര്‍ദ്ധനവു ഉടന്‍ സര്‍ക്കാരിന് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions