യു.കെ.വാര്‍ത്തകള്‍

പണിമുടക്കുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞു; ആശുപത്രികള്‍ക്ക് ആശ്വാസം

അഞ്ച് ദിവസത്തെ തുടര്‍ച്ചയായുള്ള പണിമുടക്ക് ആരംഭിച്ച ശേഷവും റസിഡന്റ് ഡോക്ടര്‍മാര്‍ വന്‍തോതില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ല. ടോറി ഗവണ്‍മെന്റിനെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കാന്‍ കാണിച്ച ആവേശം ഇക്കുറി റസിഡന്റ് ഡോക്ടര്‍മാര്‍ക്കില്ലെന്ന് വ്യക്തമായി.

കഴിഞ്ഞ വര്‍ഷം ദുരിതം സമ്മാനിച്ച തരത്തില്‍ ഡോക്ടര്‍മാര്‍ ജോലിക്ക് എത്താതിരുന്നതില്‍ നിന്നും വിഭിന്നമായി ആയിരക്കണക്കിന് കുറവ് റസിഡന്റ് ഡോക്ടര്‍മാരാണ് ഇക്കുറി സമര മുഖത്തുള്ളതെന്നാണ് വ്യക്തമാകുന്നത്. സമരം ചെയ്ത ഡോക്ടര്‍മാരുടെയും, റദ്ദാക്കലുകളുടെയും കണക്കുകള്‍ എന്‍എച്ച്എസ് ഔദ്യോഗികമായി പുറത്തുവിടുന്നത് അടുത്ത ആഴ്ചയാണ്. എന്നിരുന്നാലും സേവനങ്ങളില്‍ വലിയ തോതിലുള്ള തടസ്സങ്ങള്‍ നേരിടുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച പണിമുടക്ക് അവസാനിക്കുന്നത് വരെ മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ കണക്കുകള്‍ ലഭിക്കില്ലെങ്കിലും വന്‍തോതില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കുചേരുന്നില്ലെന്നത് ആശ്വാസകരമാണ്. സമരം തുടരുമ്പോഴും ചികിത്സയ്ക്കായി എത്തുന്നത് തുടരാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടര്‍മാര്‍ സമരം ചെയ്യുമ്പോള്‍ ആഘാതം കുറയ്ക്കാന്‍ യത്‌നിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രശംസിച്ചു. ബിഎംഎ നടത്തുന്ന സമരങ്ങള്‍ അനാവശ്യമാണെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions