യു.കെ.വാര്‍ത്തകള്‍

ബോംബ് ഭീഷണി; ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍

യാത്രക്കാരുമായി വിമാനം പുറപ്പെടവേ തന്റെ കൈവശം ബോംബുണ്ടെന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാരന്‍. ല്യൂട്ടനില്‍ നിന്നും ഗ്ലോസ്‌ഗോയിലേക്ക് രാവിലെ 7 മണിക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. പൊലീസെത്തി 41 കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. വിമാനത്തിന്റെ പുറക് ഭാഗത്ത് നിന്ന് വിമാനം താഴെയിറക്കുക, വിമാനത്തിലെ ബോംബ് കണ്ടെത്തുക എന്നു വിളിച്ചു പറഞ്ഞു. അമേരിക്ക തുലയട്ടെ, ട്രംപ് തുലയട്ടെ, അള്ളാഹു അക്ബര്‍ എന്നു മൂന്നുതവണയും വിളിച്ചുപറഞ്ഞു. ഉടന്‍ വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ തന്നെ ഇയാളെ കീഴ്ടക്കി നിലത്ത് കിടത്തി. മറ്റൊരാള്‍ വന്ന് മുകളില്‍ ഇരുന്നു.

ഇയാള്‍ ആരെന്നോ ബാഗില്‍ എന്തെന്നോ യാത്രക്കാര്‍ പരസ്പരം ആശങ്ക പങ്കുവച്ചിരുന്നു. യാത്രക്കാര്‍ തന്നെ ദേഹ പരിശോധനയും ബാഗ് പരിശോധനയും നടത്തി. വിമാനം ഗ്ലാസ്‌ഗോയില്‍ ഇറങ്ങിയയുടന്‍ ഇയാളെ അറസ്റ്റ് ചെയ്തു.

പഴ്‌സും ഫോണും മടക്കി തരാന്‍ ഇയാള്‍ വിളിച്ചുപറയുന്നുണ്ടായി. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നു സംശയമുണ്ട്. സംഭവം ഈസിജെറ്റും സ്ഥിരീകരിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions