യു.കെ.വാര്‍ത്തകള്‍

സൗത്ത് ലണ്ടനിലെ നഴ്‌സറിയ്ക്ക് സമീപം കത്തിക്കുത്ത്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതരം

സൗത്ത് ലണ്ടനില്‍ ഒരു നഴ്‌സറിക്ക് സമീപം കത്തിക്കുത്ത്. നഴ്‌സറിയ്ക്ക് സമീപം നാല് പേര്‍ക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ഇവിടം ലോക്ക്ഡൗണിലായി. സൗത്ത് ലണ്ടന്‍ സൗത്ത്‌വാര്‍ക്ക്, ലോംഗ് ലെയിനിലേക്കാണ് കത്തിക്കുത്ത് നടന്ന വിവരം അറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയത്.

സംഭവത്തില്‍ രണ്ട് പുരുഷന്‍മാര്‍ കൊല്ലപ്പെട്ടു. പോലീസും, മെഡിക്കല്‍ സംഘവും സ്ഥലത്തെത്തുമ്പോള്‍ നാല് പേരെയാണ് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. 58-കാരനായ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 27-കാരനായ ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു.

മരണങ്ങള്‍ നടന്നതോടെ ഡിറ്റക്ടീവുമാര്‍ കൊലപാതക അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 30-കളില്‍ പ്രായമുള്ള വ്യക്തിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.

മറ്റൊരു 30-കാരനും കുത്തേറ്റിട്ടുണ്ടെങ്കിലും പരുക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കത്തിക്കുത്ത്‌ നടന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. നഴ്‌സറിക്ക് തൊട്ടടുത്താണ് അക്രമം നടന്നിട്ടുള്ളതെന്ന് ഒരു അമ്മ വെളിപ്പെടുത്തി. നഴ്‌സറി അലേര്‍ട്ടിലാകുകയും, ലോക്ക്ഡൗണ്‍ ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് മറ്റുള്ളവര്‍ക്ക് അപകടമില്ലെന്ന് പോലീസ് സ്ഥിരീകരിച്ച ശേഷമാണ് ഇളവുകള്‍ നല്‍കിയത്.

അതേസമയം നിലവില്‍ അക്രമത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് എമ്മാ ബോണ്ട് പറഞ്ഞു. മൂന്ന് രോഗികളെയാണ് അടിയന്തരമായി ചികിത്സയ്ക്ക് വിധേയമാക്കേണ്ടി വന്നതെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് പറഞ്ഞു. എന്നാല്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സര്‍വ്വീസ് സ്ഥിരീകരിച്ചു. സംഭവം മാതാപിതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions