സിനിമ

താര സംഘടനയുടെ തലപ്പത്തേക്ക് ശ്വേത മോനോനെത്തിയേക്കും

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആദ്യമായി വനിത എത്തിയേക്കും. താര സംഘടനയുടെ തലപ്പത്തേക്ക് ശ്വേത മോനോനെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറിയേക്കുമെന്ന് സൂചനയുണ്ട്. ഇതേ കുറിച്ച് മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ജഗദീഷ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനുമതി ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ബാക്കിയുളളവര്‍.

ജഗദീഷ് പൊതുസമൂഹത്തിന് ഹീറോ ആണെങ്കിലും 'അമ്മ'യിലെ അംഗങ്ങള്‍ക്ക് അങ്ങനെയല്ല എന്ന് കഴിഞ്ഞ ദിവസം നടി മാലാ പാര്‍വതി പറഞ്ഞിരുന്നു

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമായിരിക്കും അദ്ദേഹം മത്സരിക്കുക. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി. രവീന്ദ്രന് പുറമെ ബാബുരാജ്, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ആശ അരവിന്ദ്, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, ലക്ഷ്മിപ്രിയ, നവ്യ നായര്‍, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള മത്സരരംഗത്തുളളത്. ഒന്നിലധികം സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയവര്‍ 31ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതിന് മുന്‍പ് മറ്റു സ്ഥാനങ്ങളിലേക്ക് നല്‍കിയ പത്രിക പിന്‍വലിക്കണം.

  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions